Image

ഒ.ഐ.സി.സി കുടുംബ സംഗമം; സാംസ്ക്കാരിക പരിപാടിയ്ക്ക് നിറം പകരുവാന്‍ പ്രമുഖ നര്‍ത്തകി വര്‍ണ്ണ സമ്പത്ത് എത്തുന്നു

കെ.എസ്. ജോണ്‍സണ്‍ Published on 07 May, 2013
ഒ.ഐ.സി.സി കുടുംബ സംഗമം; സാംസ്ക്കാരിക പരിപാടിയ്ക്ക് നിറം പകരുവാന്‍ പ്രമുഖ നര്‍ത്തകി വര്‍ണ്ണ സമ്പത്ത് എത്തുന്നു
മെയ് 11 ശനിയാഴ്ച്ച നടക്കുവാന്‍ പോകുന്ന ഒ.ഐ.സി.സി യു.കെ കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കുടുംബാ സംഗമത്തോട് അനുബന്ധിച്ചുള്ള സാംസ്ക്കാരിക  പരിപാടിയ്ക്ക് നിറം പകരുന്നതിനായി പ്രശസ്ത നര്‍ത്തകി വര്‍ണ്ണ സമ്പത്ത് നാട്ടില്‍ നിന്നും എത്തിച്ചേരുന്നതാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ തോമസ് കാക്കശ്ശേരി അറിയിച്ചു. ഒ.ഐ.സി.സി യു.കെയില്‍ അംഗങ്ങളായവരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയുള്ള ഒരു സാംസ്ക്കാരിക പരിപാടിയാണ് കുടുംബ സംഗമത്തിനൊപ്പം നടത്തപ്പെടുന്നത്. രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമത്തിനൊപ്പം നടത്തുന്നതിനു തീരുമാനിച്ചിട്ടുള്ളതായി കോര്‍ഡിനേറ്റര്‍ കുമാര്‍ സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. 

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഭരതനാട്യം നര്‍ത്തകിമാരിലൊരാളായ വര്‍ണ്ണ സമ്പത്ത് എത്തുന്നത് സാംസ്ക്കാരിക പരിപാടികള്‍ക്ക് മാറ്റു കൂട്ടുമെന്നുള്ളത് ഉറപ്പാണ്. ബാംഗ്ളൂരില്‍ വര്‍ണ്ണ   നൃത്യശാല എന്ന പേരില്‍ ഭരതനാട്യ ഡാന്‍സ് സ്ക്കൂള്‍ നടത്തുന്ന വര്‍ണ്ണ 4-ം വയസ്സു മുതല്‍ നൃത്ത രംഗത്ത് സജീവമാണ്. ഇതിനോടകം തന്നെ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ദേശീയ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യു.കെയിലെ പല വേദികളിലും വര്‍ണണ്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുമുണ്ട്. ലണ്ടന്‍ ഈസ്റ്റ്ഹാമ്, വാല്‍ത്താംസ്റ്റോ, ബര്‍മ്മിങ്ഹാം, ഈസ്റ്റ്ബോണ്‍, റെഡ്ഹില്‍ എന്നിവിടങ്ങളിലാണ് വര്‍ണ്ണ, ഡാന്‍സ്  അവതരിപ്പിച്ചിട്ടുള്ളത്. യു.കെ കൂടാതെ പല വിദേശരാജ്യങ്ങളിലും വര്‍ണ്ണ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. 

സ്വാഗതസംഘം ചെയര്‍മാന്‍ ടോണി ചെറിയാന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് പരിപാടിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നത്. ആതിഥേയരായ ലണ്ടന്‍ റീജണില്‍ നിന്നുള്ള ദേശീയ ഭാരവാഹികളായ ഗിരി മാധവന്‍ , തോമസ് പുളിക്കല്‍ , നിഹാസ് റാവുത്തര്‍ , ജെയ്സണ്‍ ജോര്‍ജ്  എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നു. സ്വാഗത സംഘത്തിലെ വിവിധ കമ്മറ്റികളുടെ ചുമതലയുള്ള അല്‍ സാഹിര്‍ , ബിജു കോശി, അബ്രാഹം വാഴൂര്‍ , വക്കം ജി സുരേഷ്കുമാര്‍ , ഷൈമ അമ്മാള്‍ , മാര്‍ട്ടിന്‍ ചങ്ങനാശ്ശേരി, മീര മനോജ്, നജീബ് രാജ,   ബൈജു നാഥ്, സുജി കടയ്ക്കാവൂര്‍ , ഫഹദ് റഷീദ് എന്നിവര്‍ നേതൃത്വം നല്‍കും.   
ഒ.ഐ.സി.സി കുടുംബ സംഗമം; സാംസ്ക്കാരിക പരിപാടിയ്ക്ക് നിറം പകരുവാന്‍ പ്രമുഖ നര്‍ത്തകി വര്‍ണ്ണ സമ്പത്ത് എത്തുന്നു
varna
ഒ.ഐ.സി.സി കുടുംബ സംഗമം; സാംസ്ക്കാരിക പരിപാടിയ്ക്ക് നിറം പകരുവാന്‍ പ്രമുഖ നര്‍ത്തകി വര്‍ണ്ണ സമ്പത്ത് എത്തുന്നു
notice
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക