Image

ജര്‍മനിയിലേക്കുള്ള കുടിയേറ്റത്തില്‍ 2012 വര്‍ഷം റിക്കാര്‍ഡ് വര്‍ദ്ധന

ജോര്‍ജ് ജോണ്‍ Published on 07 May, 2013
ജര്‍മനിയിലേക്കുള്ള കുടിയേറ്റത്തില്‍ 2012 വര്‍ഷം റിക്കാര്‍ഡ് വര്‍ദ്ധന
ബെര്‍ലിന്‍: ജര്‍മനിയിലേക്ക് 2012 വര്‍ഷം ില്‍ 1.08 മില്ല്യണ്‍ ആളുകളാണ് കുടിയേറി പാര്‍ത്തത്. ഇത് 1995 വര്‍ഷത്തിന് ശേഷം നടന്ന റിക്കാര്‍ഡ് കുടിയേറ്റമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് ഈ കൂടിയേറ്റത്തിലെ ഭൂരിപക്ഷം ആളുകളും കുടിയേറിയത്. 2011 ല്‍ നടന്ന കുടിയേറ്റത്തേക്കാള്‍ 11 ശതമാനം കൂടുതലാണിത്. യൂറോപ്യന്‍ യൂണിയന് നിന്നും പുറത്ത് നിന്നുമുള്ള കുടിയേറ്റക്കാര്‍ വെറും 16000 പേരാണ്. കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും സാമ്പത്തിക മാന്ദ്യത്തില്‍ ബുദ്ധിമുട്ടുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ഗ്രീസ്, പോര്‍ട്ടഗല്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്. ഇവരുടെ പിന്നിലായി സ്‌ളോവാക്യാ, റുമേനിയ, ബുള്‍ഗേറിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്നു.

ജര്‍മന്‍ സ്ഥിതി വിവരക്കണക്ക്് ബ്യൂറോ വെളിപ്പെടുത്തിയതാണ് ഈ വിവരം. ഈ കുടിയേറ്റങ്ങള്‍ തൊഴില്‍ സമ്പാദിക്കാനും, സാമ്പത്തിക ഭദ്രതക്കും വേണ്ടിയാണെങ്കിലും വളരെ വേഗം കുറഞ്ഞു കൊണ്ടിരിക്കുന്ന ജര്‍മന്‍ ജനസംഖ്യയെ ഒരു പരിധി വരെ പിടിച്ച് നിറുത്തുന്നു. വിദഗ്ദ്ധ തൊഴില്‍ മേഖലകളില്‍ ജര്‍മനിയല്‍ ധാരാളം ജോലി ഒഴിവുകള്‍ ഉണ്ടെങ്കിലും, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വളരെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, പരിചയ സമ്പത്തും ഉള്ളവരെ മാത്രം ചില പ്രത്യേക സ്‌കീമുകളിലുടെ മാത്രമേ ജര്‍മനി എടുക്കുകയുള്ളു.
ജര്‍മനിയിലേക്കുള്ള കുടിയേറ്റത്തില്‍ 2012 വര്‍ഷം റിക്കാര്‍ഡ് വര്‍ദ്ധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക