Image

സ്വവര്‍ഗ വിവാഹം: ഇറ്റാലിയന്‍ വനിതാ മന്ത്രി സ്ഥാനമേറ്റ ദിവസം തന്നെ രാജിവച്ചു

ജോസ് കുമ്പിളുവേലില്‍ Published on 07 May, 2013
സ്വവര്‍ഗ വിവാഹം: ഇറ്റാലിയന്‍ വനിതാ മന്ത്രി സ്ഥാനമേറ്റ ദിവസം തന്നെ രാജിവച്ചു
റോം: ഇറ്റാലിയന്‍ മന്ത്രി മൈക്കല ബിയാങ്കോഫിയോര്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ രാജിവച്ചു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സ്വവര്‍ഗപ്രേമികളുടെ സിവില്‍ യൂണിയനോട് തനിക്ക് എതിര്‍പ്പില്ലെങ്കിലും സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മൈക്കല വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ സെന്റര്‍ റൈറ്റ് പാര്‍ട്ടി പ്രതിനിധിയായാണ് മൈക്കല കൂട്ടുകക്ഷി മന്ത്രിസഭയിലെത്തിയത്. എന്റിക്കോ ലെറ്റയുടെ ഒരാഴ്ച മാത്രം പ്രായമായ മന്ത്രിസഭയ്ക്ക് അവരുടെ രാജി പ്രതിസന്ധിയാകുമെന്ന് ആശങ്കയുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക