Image

ഐറിഷ് ബാഡ്മിന്റ ലീഗില്‍ ഉജ്ജ്വലവിജയം

Published on 07 May, 2013
 ഐറിഷ് ബാഡ്മിന്റ ലീഗില്‍ ഉജ്ജ്വലവിജയം
ഡബ്‌ളിന്‍: ഐറിഷ് ബാഡ്മിന്റണ്‍ ലീഗ് പുരുഷവിഭാഗം ഡിവിഷന്‍ മത്സരങ്ങളില്‍ ഐര്‍ഫ്രണ്ട്‌സ് ടീം വിജയികളായി. ടെരിനൂര്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന ഫൈനലിലാണ് ഡിവിഷന്‍ മൂന്ന്, നാല് വിഭാഗങ്ങളില്‍ ടീം വിജയികളായത്. സെയ്സ്ലിയന്‍ നുവ ബാഡ്മിന്റണ്‍ ക്ലബിനെയും വൈകിംഗ് ക്ലബിനെയുമാണ് ഫൈനലില്‍ ഐര്‍ഫ്രണ്ട്‌സ് പരാജയപ്പെടുത്തിയത്.

റോജില്‍, സുമേഷ്, അരു, റെഡി, സുനില്‍, വിനോദ്, അനൂപ്, അമിത് എന്നിവരാണ് ടീമിനെ നയിച്ചത്. സതീശ്, നിഖില്‍,സോജന്‍, പ്രകാശ് തുടങ്ങിയവര്‍ നയിച്ച ടീം ഡിവിഷന്‍ 7 മത്സരത്തില്‍ റണ്ണറപ്പായി. 

ലെന്‍സ്റ്റര്‍ പ്രസിഡന്റ് ടോമി മഗ്രാത്ത് സമ്മാനവിതരണം നടത്തി. ഐര്‍ഫ്രണ്ട്‌സ് ടീമില്‍ ചേരാനാഗ്രഹിക്കുന്നവര്‍ 0876005386 (റോബി വെട്ടൂര്‍), 0871320706 (വിനോദ് പിള്ള) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ടീം ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക