Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നെടുമ്പാശേരി സംഗമം മേയ് 11 ന്

Published on 07 May, 2013
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നെടുമ്പാശേരി സംഗമം മേയ് 11 ന്
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള നെടുമ്പാശേരിയിലും സമീപപ്രദേശങ്ങളില്‍ നിന്നും വന്നവരുടെ സംഗമം മേയ് 11 ന് (ശനി) ബാസല്‍ ആല്‍ഷ് വില്ലില്‍ നടക്കും. പതിവിന് വിപരീതമായി ഇത്തവണ ബാസലില്‍ ആണ് നെടുമ്പാശേരി സംഗമം നടക്കുക. 

സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയ പാരിഷ് ഹാളില്‍ ആണ് സംഗമ വേദി. 11.30 ന് ദിവ്യബലിയോടെ സംഗമം തുടങ്ങും. ശേഷം രുചികരമായ നാടന്‍ കറികളോടെയുള്ള സദ്യ. മദേഴ്‌സ് (അമ്മദിനം) ദിനത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അമ്മമാരെ ആദരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി പലാട്ടി 061 272 31 78, ടോം കുളങ്ങര 061 481 65 57, സുനില്‍ തളിയത്ത് 061 482 01 62, മടശേരി തോമസ് 061 482 37 68, തിരുതനത്തില്‍ വര്‍ഗീസ് 61 321 01 07, സാജന്‍ പെരെപ്പടാന്‍ 061 461 07 40, മടശേരി ബാബു 061 702 22 23, ഷാജന്‍ എലവുത്തിങ്കല്‍ 061 272 10 85.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക