Image

സ്വകാര്യ മേഖലയ്ക്ക് വീണ്ടും തിരിച്ചടി; യൂറോസോണ്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും

Published on 07 May, 2013
സ്വകാര്യ മേഖലയ്ക്ക് വീണ്ടും തിരിച്ചടി; യൂറോസോണ്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും
ബ്രസല്‍സ്: സ്വകാര്യ മേഖലയുടെ സമ്പദ്‌വ്യവസ്ഥ തുടര്‍ച്ചയായ പതിനഞ്ചാം മാസവും ചുരുക്കം രേഖപ്പെടുത്തിയതോടെ യൂറോസോണ്‍ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്ന ആശങ്ക ശക്തമായി.

ഇതിനൊപ്പം ജര്‍മനിയുടെ വ്യവസായ ആക്റ്റിവിറ്റികളില്‍ ഏപ്രിലില്‍ രേഖപ്പെടുത്തിയ ചുരുക്കവും ആശങ്കയുടെ തോത് വര്‍ധിപ്പിക്കുന്നു. സേവന മേഖലയുടെ പ്രകടനവും നിരാശാജനകം.

യൂറോസോണിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം സംബന്ധിച്ച് കണക്കുകള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മരിയോ ദ്രാഗി ഉടന്‍ പുറത്തുവിടും. സാമ്പത്തിക മേഖലയുടെ അവസ്ഥ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇതില്‍ പ്രതീക്ഷിക്കാം.

യൂറോസോണിനെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് തയാറെടുക്കാനാണ് മരിയോ ഡ്രാഗി നല്‍കുന്ന ആഹ്വാനം. ജിഡിപി സംബന്ധമായ കണക്കുകള്‍ ആശാവഹമല്ലെന്നാണ് ഇതില്‍നിന്നു ലഭിക്കുന്ന സൂചന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക