Image

എറണാകുളം സ്വദേശി ഇറ്റലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Published on 08 May, 2013
എറണാകുളം സ്വദേശി ഇറ്റലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
റോം: ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്ന മലയാളി ബിജു മാത്യു (48) വിനെ റോമിലെ വില്ലെ ബോണയില്‍ മല്ല്യാനയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണെ്ടത്തി. 

എറണാകുളം ജില്ലയിലെ ചെറായിലാണ് സ്വദേശം. കഴിഞ്ഞ ആറു വര്‍ഷമായി ഇറ്റലിയില്‍ കുടുംബസംമേതം താമസിച്ചു വരികയായിരുന്നു. 

സംഭവത്തില്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മരണത്തിലേയ്ക്ക് നയിച്ചതായാണ് പോലീസ് കരുതുന്നത്. വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക