Image

ഒ.ഐ.സി.സി യു.കെ കുടുംബ സംഗമം ആവേശമാകും; ഈസ്റ്റ്ഹാം ത്രിവര്‍ണ്ണ ശോഭയില്‍

Published on 10 May, 2013
ഒ.ഐ.സി.സി യു.കെ കുടുംബ സംഗമം ആവേശമാകും; ഈസ്റ്റ്ഹാം ത്രിവര്‍ണ്ണ ശോഭയില്‍
ബ്രിട്ടണിലെ കോണ്‍ഗ്രസ് സംസ്ക്കാരം ഉള്‍ക്കൊള്ളുന്ന മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി യു.കെ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  മെയ് 11 ശനിയാഴ്ച്ച ലണ്ടന്‍ ഈസ്റ്റ്ഹാമിലുള്ള ന്യൂ ഹാം ടൗണ്‍ ഹാളിലാവും കുടുംബസംഗമം നടത്തപ്പെടുക. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളുടെയും മുന്‍കാല   ഭാരവാഹികളും സജീവ പ്രവര്‍ത്തകരും, കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരും കുടുംബാംഗങ്ങളുമാണ് ഈ  സംഗമത്തില്‍ പങ്കുചേരാനെത്തുന്നത്. രണ്ട് വര്‍ഷം മുന്‍പ് 400 ഓളും പേര്‍ പങ്കെടുത്ത മാഞ്ചസ്റ്ററില്‍ നടന്ന  ഒ.ഐ.സി.സി പ്രതിനിധി സമ്മേളനത്തിനു ശേഷം ഒ.ഐ.സി.സി യു.കെ സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയാണിത്. കുടുംബ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി സ്വാഗതസംഘം ചെയര്‍മാന്‍ ടോണി ചെറിയാനും ജനറല്‍ കണ്‍വീനര്‍ തോമസ് കാക്കശ്ശേരിയും കോര്‍ഡിനേറ്റര്‍ കുമാര്‍ സുരേന്ദ്രനും അറിയിച്ചു​. 

യൂറോപ്പിലെ  കുടിയേറ്റ മലയാളി സമൂഹത്തിന്റെ  ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു  രാഷ്ട്രീയ സംഘടനയുടെ കുടുംബസംഗമം നടത്തപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം പൂര്‍ണ്ണമായും രാഷ്ട്രീയ സമ്മേളനമായിരുന്നുവെങ്കില്‍ ഇത്തവണ ഒരു സാംസ്ക്കാരിക സമ്മേളനമായിട്ടാണ് പരിപാടി നടത്തപ്പെടുന്നത്. കലാപരിപാടികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പരിപാടിയില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. കലാ സാംസ്ക്കാരിക പരിപാടികള്‍ക്ക് മാറ്റു കൂട്ടുന്നതിനായി പ്രമുഖ നര്‍ത്തകി വര്‍ണ്ണ​ സമ്പത്ത്  നാട്ടില്‍ നിന്നും എത്തുന്നതാണ്.  ബാംഗ്‌ളൂരില്‍ വര്‍ണ്ണ   നൃത്യശാല എന്ന പേരില്‍ ഭരതനാട്യ ഡാന്‍സ് സ്‌ക്കൂള്‍ നടത്തുന്ന വര്‍ണ്ണ 4ം വയസ്സു മുതല്‍ നൃത്ത രംഗത്ത് സജീവമാണ്. ഇതിനോടകം തന്നെ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ദേശീയ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യു.കെയിലെ പല വേദികളിലും വര്‍​ണ്ണ  ഭരതനാട്യം അവതരിപ്പിച്ചിട്ടുമുണ്ട്. ലണ്ടന്‍ ഈസ്റ്റ്ഹാം , വാല്‍ത്താംസ്‌റ്റോ, ബര്‍മ്മിങ്ഹാം, ഈസ്റ്റ്‌ബോണ്‍ , റെഡ്ഹില്‍ എന്നിവിടങ്ങളിലാണ് വര്‍ണ്ണ​ ഡാന്‍സ്  അവതരിപ്പിച്ചിട്ടുള്ളത്. യു.കെ കൂടാതെ പല വിദേശരാജ്യങ്ങളിലും വര്‍ണ്ണ​ ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. സാംസ്ക്കാരിക പരിപാടികള്‍ നടത്തപ്പെടുന്നത് പ്രധാനമായും ഒ.ഐ.സി.സി യു.കെ കലാവിഭാഗം ദേശീയ ചെയര്‍മാന്‍ ജെയ്സണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരിക്കും.  

ഒ.ഐ.സി.സി കുടുംബ സംഗമത്തിനൊപ്പം തന്നെ രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ കേരളത്തിലെ യു.ഡി.എഫ് സ​ര്‍ക്കാരിന്റെ വാര്‍ഷികാഘോഷവും നടത്തുന്നതിനു വേണ്ടി സ്വാഗതസംഘം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനോടകം തന്നെ പ്രവാസി മലയാളികള്‍ക്ക് പ്രയോജനകരമായ ഏറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവാസിക്ഷേമ പദ്ധതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പ്രമേയവും സമ്മേളനത്തിനോടനുബന്ധിച്ച് അവതരിപ്പിക്കും. കോണ്‍ഗ്രസ് സംസ്ക്കാരം ഉള്‍ക്കൊള്ളുന്ന ഏവരും പങ്കെടുക്കുന്ന ഈ കുടുംബസംഗമം വന്‍വിജയമായി മാറുമെന്നു ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പില്‍ പറഞ്ഞു.  


ഈസ്റ്റ് ലണ്ടനിലെ പ്രൗഢഗംഭീരമായ ഈസ്റ്റ്ഹാം ടൗണ്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് 


East Ham Town Hall
Barking Road
East Ham
London 
E6 2RP

വിശദ വിവരങ്ങള്‍ക്ക് 

ഫ്രാന്‍സിസ് വലിയപറമ്പില്‍ : 07411507348, 01202892276

ടോണി ചെറിയാന്‍ : 07889033062

കുമാര്‍ സുരേന്ദ്രന്‍ : 07979352084


ആതിഥേയരായ ലണ്ടന്‍ റീജണില്‍ നിന്നുള്ള ദേശീയ ഭാരവാഹികളായ ഗിരി മാധവന്‍ , തോമസ് പുളിക്കല്‍ , നിഹാസ് റാവുത്തര്‍  എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്വാഗത സംഘത്തിലെ വിവിധ കമ്മറ്റികളുടെ ചുമതലയുള്ള അല്‍ സാഹിര്‍ , ബിജു കോശി, അബ്രാഹം വാഴൂര്‍ , വക്കം ജി സുരേഷ്‌കുമാര്‍ , ഷൈമ അമ്മാള്‍ , മാര്‍ട്ടിന്‍ ചങ്ങനാശ്ശേരി, മീര മനോജ്, നജീബ് രാജ,   ബൈജു നാഥ്, സുജി കടയ്ക്കാവൂര്‍ , ഫഹദ് റഷീദ് എന്നിവര്‍ നേതൃത്വം നല്‍കും.   
ഒ.ഐ.സി.സി യു.കെ കുടുംബ സംഗമം ആവേശമാകും; ഈസ്റ്റ്ഹാം ത്രിവര്‍ണ്ണ ശോഭയില്‍
ഒ.ഐ.സി.സി യു.കെ കുടുംബ സംഗമം ആവേശമാകും; ഈസ്റ്റ്ഹാം ത്രിവര്‍ണ്ണ ശോഭയില്‍
varna
ഒ.ഐ.സി.സി യു.കെ കുടുംബ സംഗമം ആവേശമാകും; ഈസ്റ്റ്ഹാം ത്രിവര്‍ണ്ണ ശോഭയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക