Image

ഒബാമ ജൂണില്‍ ജര്‍മനി സന്ദര്‍ശിക്കും

ജോസ് കുമ്പിളുവേലില്‍ Published on 10 May, 2013
ഒബാമ ജൂണില്‍ ജര്‍മനി സന്ദര്‍ശിക്കും
ബര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഈ വര്‍ഷം ജൂണില്‍ ജര്‍മനി സന്ദര്‍ശിക്കും. ജൂണ്‍ 18,19 തീയതികളില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നടക്കുന്ന ജി എട്ട് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒബാമ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലുമായി കൂടിക്കാണാനാണ് ബര്‍ലിനില്‍ എത്തുന്നത്.

ജി എട്ട് ഉച്ചകോടിക്ക് ശേഷമായിരിക്കും ഒബാമ ജര്‍മനിയിലെത്തുന്നത്. മെര്‍ക്കലിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ഒബാമയുടെ ജര്‍മന്‍ സന്ദര്‍ശനം.

ഒബാമയുടെ സന്ദര്‍ശനത്തില്‍ ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ചാവിഷയമായിരിക്കും. യൂറോപ്യന്‍ യൂണിയനിലെ പ്രബല കക്ഷിയെന്ന നിലയില്‍ ആഗോള വിഷയങ്ങള്‍, ട്രാന്‍സ് അറ്റ്‌ലാന്റിക് ബന്ധങ്ങള്‍ (ഫ്രീ ട്രേഡ് ഡീല്‍), സാമ്പത്തിക വളര്‍ച്ച, തൊഴില്‍ മാര്‍ക്കറ്റ് തുടങ്ങിയ കാര്യങ്ങളില്‍ വകുപ്പ് തിരിച്ചുള്ള ദീര്‍ഘമായ ചര്‍ച്ചകള്‍ ഉണ്ടായിരിക്കുമെന്ന് ജര്‍മന്‍ സര്‍ക്കാരിന്റെ വക്താവ് (ഡെപ്യൂട്ടി) ജോര്‍ജ് സ്‌ട്രൈറ്റര്‍ അറിയിച്ചു.

രണ്ടാം പ്രാവശ്യവും അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമ, പ്രസിഡന്റായി ആദ്യ ടേമില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജര്‍മനി സന്ദര്‍ശിച്ചിരുന്നില്ല. എന്നാല്‍ ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് 2008 ല്‍ ജര്‍മനി സന്ദര്‍ശിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക