Image

ഗാന്ധിജി ഉപയോഗിച്ചിരുന്ന ഹീലുള്ള ചെരുപ്പും ലേലത്തിന്

ജോസ് കുമ്പിളുവേലില്‍ Published on 10 May, 2013
ഗാന്ധിജി ഉപയോഗിച്ചിരുന്ന ഹീലുള്ള ചെരുപ്പും ലേലത്തിന്
ലണ്ടന്‍: ഇന്ത്യയുടെ രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന ഒരു ജോടി മെതിയടി(ചെരുപ്പ്) ലേലത്തിനു വയ്ക്കുന്നു. 1920 കളില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്നതാണ് ഇത്. അഞ്ചടി നാലിഞ്ച് മാത്രം ഉയരമുണ്ടായിരുന്ന ഗാന്ധിജി അര ഇഞ്ച് ഹീലുള്ള ചെരുപ്പാണ് ഉപയോഗിച്ചിരുന്നതെന്നാണ് വില്‍പ്പനക്കാര്‍ ഇതിനുള്ള പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.

സൈസ് എട്ട് ചെരുപ്പുകള്‍ക്ക് ലേലത്തില്‍ പതിനയ്യായിരം പൗണ്ട് വില കിട്ടുമെന്നാണ് പ്രതീക്ഷ. ആകെ 250,000 പൗണ്ട് മതിക്കുന്ന ഗാന്ധി സ്മൃതി വസ്തുക്കളുടെ ഭാഗമാണ് ഈ ചെരുപ്പുകളും.

കൈത്തറിയില്‍ ഗാന്ധിജി സ്വയം നെയ്ത ഒരു ഷോള്‍, അദ്ദേഹത്തിന്റെ കിടക്കവിരി, ചില അപൂര്‍വ ഫോട്ടോഗ്രാഫുകള്‍ എന്നിവയും ലേലത്തിനു വയ്ക്കുന്ന വസ്തുക്കളില്‍പ്പെടുന്നു. മഹാരാഷ്ട്രയിലെ ജൂഹുവില്‍ താമസിക്കുമ്പോള്‍ ഉപയോഗിച്ചിരുന്നതാണ് ഇതൊക്കെ. 1924-ല്‍ ഇവിടെ നിന്നു പോകുമ്പോള്‍ ഒരു സുഹൃത്തിനു കൊടുത്തിട്ടു പോയ സാധനങ്ങളാണ് ഇപ്പോള്‍ ലേലക്കമ്പനിയില്‍ എത്തിയിരിക്കുന്നത്.

മുള്ളോക്‌സ് എന്ന ലേലക്കമ്പനിയാണ് ലേലത്തിന് വയ്ക്കുന്നത്. മേയ് 21 നാണ് ലേലം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക