Image

റോമില്‍ പരി. ദൈവമാതാവിന്റെ പെരുനാളും ഇടവക സ്ഥാപന ദശാബ്ദിയും

ജോസ് കുമ്പിളുവേലില്‍ Published on 10 May, 2013
റോമില്‍ പരി. ദൈവമാതാവിന്റെ പെരുനാളും ഇടവക സ്ഥാപന ദശാബ്ദിയും
റോം: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഇറ്റലിയിലെ ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ വലിയ പെരുനാളും ഇടവക സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവും മേയ് 11,12 (ശനി,ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

റോമിലെ ലവാലാ സെന്റ് മേരീസ് ദേവാലയത്തില്‍ രണ്ടുദിനങ്ങളിലായി നടക്കുന്ന ആഘോഷത്തില്‍ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ മുഖ്യകാര്‍മികനായിരിക്കും. പരിപാടികള്‍ താഴെപ്പറയുംപ്രകാരം നടക്കുന്നതായിരിയ്ക്കും.

മേയ് 11 ശനി: വൈകുന്നേരം 5.30 ന് കൊടി ഉയര്‍ത്തല്‍, 6 ന് വലിയ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം, 6.15 ന് സന്ധ്യാപ്രാര്‍ഥന, 7 ന് റാസ, 7.45 ന് പൊതുസമ്മേളനം, 8.30 ന് ആശീര്‍വാദത്തോടുകൂടി സമാപനം.

മേയ് 12 ഞായര്‍: രാവിലെ 9.30 ന് പ്രഭാതപ്രാര്‍ഥന, 10ന് ആഘോഷമായ ദിവ്യബലി, പരിദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ഥന, 12.30ന് സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും. 

പെരുനാള്‍ ശുശ്രൂഷയിലേയ്ക്കും തിരുമേനിയുടെ സ്വീകരണത്തിലേയ്ക്കും എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികളായ റവ.ഡോ.തോമസ് മണിമല (വികാരി), പ്രിന്‍സ് തടത്തില്‍(ട്രസ്റ്റി), സന്തോഷ് പുളിവേലില്‍ (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

Address: St.Marys Knanaya Syrian Orthodox Church, La Valle Di Monfumo(TV), Italy.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക