Image

ചൈനയിലേക്കുള്ള പാല്‍പ്പൊടി കയറ്റുമതി ഡച്ച് സര്‍ക്കാര്‍ അന്വേഷിക്കും

ജോസ് കുമ്പിളുവേലില്‍ Published on 10 May, 2013
ചൈനയിലേക്കുള്ള പാല്‍പ്പൊടി കയറ്റുമതി ഡച്ച് സര്‍ക്കാര്‍ അന്വേഷിക്കും
ആംസ്റ്റര്‍ഡാം: കുട്ടികള്‍ക്കുള്ള പാല്‍പ്പൊടി ചൈനയിലേക്ക് അനധികൃതമായി കടത്തുന്നത് വ്യാപകമാകുന്ന പ്രവണതയെക്കുറിച്ച് ഡച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ചൈനയില്‍ നിര്‍മിക്കുന്ന പാല്‍പ്പൊടികളെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശ നിര്‍മിത ഫോര്‍മുല മില്‍ക്കിന് അവിടെ വന്‍ ഡിമാന്‍ഡാണിപ്പോള്‍. ഈ സാഹചര്യം ദുരുപയോഗപ്പെടുത്തിയാണ് പലരും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് വന്‍തോതില്‍ പാല്‍പ്പൊടി വാങ്ങി ചൈനയിലേക്ക് അനധികൃതമായി കയറ്റി അയയ്ക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഒരാള്‍ക്കു വാങ്ങാവുന്ന പാല്‍പ്പൊടി പായ്ക്കറ്റുകളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തിയിരുന്നു. 

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇത്തരത്തില്‍ വ്യാപകമായി പാല്‍പ്പൊടി വാങ്ങിക്കൊണ്ടു പോകുന്നതിനാല്‍ അവിടങ്ങളില്‍ പാല്‍പ്പൊടിക്ക് കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. ഹോങ്കോംഗ്, ഓസ്‌ട്രേലിയ, യുകെ എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ പാല്‍പ്പൊടി വാങ്ങുന്നതിന് റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക