Image

നാലാമത് മണിമല സംഗമം മേയ് 25 ന് ഗ്ലോസ്റ്ററില്‍

ജോസ് കുമ്പിളുവേലില്‍ Published on 10 May, 2013
നാലാമത് മണിമല സംഗമം മേയ് 25 ന് ഗ്ലോസ്റ്ററില്‍
ഗ്ലോസ്റ്റര്‍: ഗ്ലോസ്റ്ററില്‍ നടക്കുന്ന നാലാമത് മണിമല സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മേയ് 25 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് 9 വരെ വിപുലമായ കലാപരിപാടികളോടെയാണ് മണിമല സംഗമം നടക്കുന്നത്. ഗ്ലോസ്റ്റര്‍ഷെയറിലെ വെസ്റ്റ്ബറി ഓണ്‍ സെവേണ്‍ പാരീഷ് കൗണ്‍സില്‍ ഹാളിലാണ് ഇത്തവണ പരിപാടികള്‍ അരങ്ങേറുന്നത്.

വളരെ തെരക്കു കുറഞ്ഞതും പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതവുമായ വെസ്റ്റ്ബറി ഹാളിനോട് ചേര്‍ന്ന് കുട്ടികളുടെ ഒരു പാര്‍ക്കും സ്ഥിതി ചെയ്യുന്നതുകൊണ്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നെത്തുന്ന കുട്ടികള്‍ക്ക് പാര്‍ക്കില്‍ ഉല്ലാസിക്കാനും സാധിക്കും.

ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ അറിയിക്കുകയാണെങ്കില്‍ ഗ്ലോസ്റ്ററിലെ ഹോട്ടലുകളില്‍ താമസസൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് സംഗമത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു. 

യുകെയിലെ മണിമലയുടെ എല്ലാ മക്കളും ഈ സംഗമത്തില്‍ പങ്കെടുത്ത് ഇതൊരു വന്‍വിജയമാക്കണമെന്നും പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും നേരത്തെതന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അഭ്യര്‍ഥിക്കുന്നു.

മണിമലയാറിന്റെ ഓളങ്ങളെ തഴുകിയുറങ്ങുന്ന മണിമലയും അതിനോടു ചേര്‍ന്നുള്ള പ്രാന്തപ്രദേശങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയ പ്രവാസികളുടെ സംയുക്തകൂട്ടായ്മയാണ് മണിമല സംഗമത്തിന്റെ സംഘാടകര്‍. 

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ടെബി 07906763113, ടോബി 07533019865, ജ്യോതിസ് 07891790386.

Venue Adress: WESTBURY ON SEVERN PARISH COUNCIL HALL Rodley Road, Westbury on Severn, Gloucester, Post Code : GL14 1PF


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക