Image

അഫ്ഗാനിസ്ഥാനില്‍ മെര്‍ക്കലിന്റെ മിന്നല്‍ സന്ദര്‍ശനം

ജോസ് കുമ്പിളുവേലില്‍ Published on 11 May, 2013
അഫ്ഗാനിസ്ഥാനില്‍ മെര്‍ക്കലിന്റെ മിന്നല്‍ സന്ദര്‍ശനം
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലും പ്രതിരോധമന്ത്രി തോമസ് ഡി മൈസിയറെയെും വെള്ളിയാഴ്ച അഫ്ഗാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. അഫ്ഗാനിലെ നോര്‍ത്തേണ്‍ സിറ്റിയായ മസാരി ഇ ഷെരീഫിലെ ജര്‍മന്‍ സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയ ഇരുവരെയും പട്ടാള മേധാവികള്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസം നാറ്റോ സേനയിലെ (ഐഎസ്എഎഫ്) ഒരു ജര്‍മന്‍ പട്ടാളക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് നാറ്റോ സേനയിലെ ഒരു ജര്‍മന്‍ പട്ടാളക്കാരന്‍ കൊല്ലപ്പെടുന്നത്. ആകെ 52 ജര്‍മന്‍ പട്ടാളക്കാരാണ് ഇതുവരെ അഫ്ഗാനില്‍ തീവ്രവാദികളുടെ തോക്കിനിരയായത്. 

അഫ്ഗാന്‍ തീവ്രവാദികളുടെ ആക്രമണത്തിലാണ് 32 കാരനായ ജര്‍മന്‍കാരന്‍ മരിച്ചത്. സംഭവത്തില്‍ ആകെ എട്ടു പേരാണ് മരിച്ചത്. ഇതില്‍ അഞ്ച് അമേരിക്കക്കാരും ഒരു അഫ്ഗാന്‍കാരനും ഉള്‍പ്പെടുന്നു. ആക്രമണത്തെ മെര്‍ക്കല്‍ ശക്തമായി അപലപിച്ചതു മാത്രമല്ല മരിച്ച സൈനികരുടെ ആത്മശാന്തിയായ്ക്കായി മൗനപ്രാര്‍ത്ഥനയും നടത്തി.

അഫ്ഗാനിലെ നാറ്റോ സേനയിലെ മൂന്നാമത്തെ വലിയ ഗ്രൂപ്പാണ് ജര്‍മനിയുടേത്. തുടക്കത്തില്‍ ജര്‍മന്‍ സേനയില്‍ 5,000 പേരുണ്ടായിരുന്നത് ഇപ്പോള്‍ ചുരുങ്ങി 4,200 ആയി. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക