Image

ഡബ്‌ളിന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കണ്‍വന്‍ഷനും ഏകദിന ധ്യാനവും മേയ് 16, 17, 18 തീയതികളില്‍

Published on 11 May, 2013
ഡബ്‌ളിന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കണ്‍വന്‍ഷനും ഏകദിന ധ്യാനവും മേയ് 16, 17, 18 തീയതികളില്‍
ഡബ്‌ളിന്‍: ഡബ്ലിന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മേയ് 16, 17, 18 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍) ഡബ്‌ളിന്‍ കണ്‍വന്‍ഷനും ഏകദിനധ്യാനവും നടത്തപെടുന്നു. 

16, 17 തീയതികളില്‍ (വ്യാഴം, വെള്ളി ദിവസങ്ങളില്‍) വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ സുവിശേഷയോഗവും 18 ന് (ശനി) രാവിലെ 9 മുതല്‍ രണ്ടുവരെ ഏകദിനധ്യാനവും യൂറോപ്പിലെ പ്രശസ്ത ബൈബിള്‍ പ്രാസംഗികരായ വൈദിക ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു 

കണ്‍വന്‍ഷന് റവ. ഫാ. സിബി വാലയില്‍ (വികാരി, സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ കോണ്‍ഗ്രിഗേഷന്‍, ബെല്‍ഫാസ്റ്റ്), ഫാ. ജേക്കബ് തോമസ് (ലക്ചറര്‍, ബൈബിള്‍ കോളജ്, ബെല്‍ഫാസ്റ്റ്) ഏകദിനധ്യാനത്തിന് റവ. ഫാ. ജോര്‍ജ് അഗസ്റ്റിന്‍ (ഓയിസ് ഓഫ് പീസ് മിനിസ്റ്ററി) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

കണ്‍വന്‍ഷനിലേക്കും ഏകദിനധ്യാനത്തിലേക്കും എല്ലാവിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക