Image

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബസ് നിരത്തിലിറങ്ങി

Published on 12 May, 2013
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബസ് നിരത്തിലിറങ്ങി
വിയന്ന: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബസ് കിഴക്കന്‍ ഓസ്ട്രിയയിലെ ഹോണ്‍സ്‌റ്റെയിന്‍, ബുര്‍ഗന്‍ലാന്‍ഡ് പ്രദേശത്ത് നിരത്തിലിറങ്ങി. ഗ്രാറ്റ്‌സിലെ ടെക്‌നിക്കല്‍ സര്‍വകലാശാലയും ബുര്‍ഗന്‍ലാന്‍ഡിലെ ചില കമ്പനികളുമാണ് ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 

68 കുതിരശക്തിയുളള എന്‍ജിന്‍ ഘടിപ്പിച്ചിട്ടുളള ബസ് ഇലക്ട്രിക്കല്‍ മോട്ടറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒട്ടും ശബ്ദമലിനീകരണം ഇല്ലാത്തതാണ് ബസ്. ഡീസല്‍ എന്‍ജിനില്‍ സഞ്ചിരിക്കുന്ന വാഹനത്തിനുളള ഭാരമേ ഇത്തരം വാഹനങ്ങള്‍ക്കുളളൂ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എടുത്തു മാറ്റാവുന്ന രണ്ട് ബാറ്ററികളിലായാണ് സൗരോര്‍ജം സംഭരിക്കുക. ഒരെണ്ണം ഉപയോഗിക്കുമ്പോള്‍ ഒരെണ്ണം സൗരോര്‍ജം ശേഖരിക്കാന്‍ ഉപയോഗപ്പെടുത്തുന്നു.

പുതിയ പരിക്ഷണം വിജയിക്കുകയാണെങ്കില്‍ ബുര്‍ഗന്‍ലാന്‍ഡ് സംസ്ഥാനത്ത് പദ്ധതി വ്യാപകമായി നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ഹാന്‍സ് നിസ്‌ല പറഞ്ഞു. അടുത്ത എട്ടു മാസത്തേയ്ക്ക് പരിക്ഷണം. തുടര്‍ന്ന് പദ്ധതി വിജയിച്ചാല്‍ വന്‍തോതില്‍ ഇത്തരത്തില്‍ ഭാരക്കുറവുള്ള മിനി ബസുകള്‍ നിര്‍മ്മിക്കും. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക