Image

വിയന്നയില്‍ ഇന്ത്യക്കാര്‍ തമ്മില്‍ തര്‍ക്കം: ഒരാള്‍ കുത്തേറ്റു മരിച്ചു

Published on 12 May, 2013
വിയന്നയില്‍ ഇന്ത്യക്കാര്‍ തമ്മില്‍ തര്‍ക്കം: ഒരാള്‍ കുത്തേറ്റു മരിച്ചു
വിയന്ന: വിയന്നയിലെ ഫ്‌ലോറിസ്‌ഡോര്‍ഫില്‍ ഇന്ത്യക്കാര്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് സാരമായി പരിക്കേറ്റു. ഫ്രാന്‍സ് ജോനാസ് പ്ലാറ്റ്‌സിലെ ടാക്‌സി സ്റ്റാന്റിലാണ് ദാരുണമായ സംഭവം നടന്നത്. 

മരിച്ച വ്യക്ത്തിയ്ക്ക് ഏകദേശം 20 നും 30 നും ഇടയില്‍ പ്രായം വരുമെന്നാണ് സ്ഥലത്ത് എത്തിയ അബുലന്‍സിന്റെ ഡ്രൈവര്‍ പറഞ്ഞത്. കൊല നടന്ന ഉടന്‍ തന്നെ പ്രതികള്‍ ഒരു വെളുത്ത കാറില്‍ രക്ഷപ്പെട്ടു. ദൃക്‌സാക്ഷികള്‍ നല്കിയ വിവരം അനുസരിച്ച് പോലീസ് രാവിലെ തന്നെ കാര്‍ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധം പോലിസ് രാവിലെ തന്നെ കണെ്ടടുത്തു. കൂടുതല്‍ ഇന്ത്യക്കാര്‍ സംഭവുമായി ബന്ധപ്പെട്ടു പോലിസ് നീരിക്ഷണത്തിലാണ്. 

മരിച്ച ആളുടെ പേരുവിവരങ്ങള്‍ പോലിസ് പുറത്ത് വിട്ടിട്ടില്ല. വാക്ക് തര്‍ക്കത്തിന്റെ കാരണം എന്താണെന്നോ എത്ര ഇന്ത്യക്കാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണെ്ടന്നും വ്യക്തമായിട്ടില്ലെന്ന് പോലിസിനുവേണ്ടി തോമസ് കൈബ്ലിംഗര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. പോലിസ് ദ്വിഭാഷിയുടെ സഹായത്തോടെ പ്രതികളെ ചോദ്യം ചെയ്തു വരുന്നു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക