Image

ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനിയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം

ജോസ് കുമ്പിളുവേലില്‍ Published on 13 May, 2013
ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനിയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം
ബര്‍ലിന്‍: ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനിയിലെ ഏറ്റവും അപകടകരമായ സിറ്റിയാണെന്ന് ഫെഡറല്‍ പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലെ എയര്‍പോര്‍ട്ടുകളുടെ ഹബും ചുവന്ന ലൈറ്റുകളുടെ കേന്ദ്രവുമായ ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനിയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാണെന്നാണ് പോലീസ് വിശേഷിപ്പിച്ചത്. രണ്ടാം സ്ഥാനം ഡ്യൂസ്സല്‍ഡോര്‍ഫിനും മൂന്നാം സ്ഥാനം കൊളോണിനുമാണ്. 

കുറ്റകൃത്യങ്ങളുടെ 2012 ലെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ഒരുലക്ഷം നിവാസികള്‍ക്ക് 16,310 ക്രൈം എന്ന തോതിലാണ് കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ഇത് ഡ്യൂസ്സല്‍ഡോര്‍ഫില്‍ 14,996, കൊളോണില്‍ 14,590, ബര്‍ലിനില്‍ 14,144, ബ്രമനില്‍ 13,128,ഹാംബുര്‍ഗില്‍ 12,651 ഉം വീതവുമാണ്.

ഏറ്റവും സുരക്ഷിത സിറ്റി ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു.ഒരുലക്ഷം പേര്‍ക്ക് 7,153 കുറ്റകൃത്യങ്ങളാണ് ഇവിടെ ഉണ്ടായിരിയ്ക്കുന്നത്. മ്യൂണിക്കില്‍ കുറ്റകൃത്യങ്ങളുടെ കുറവാണ് കഴിഞ്ഞ നാലുവര്‍ഷമായി കാണിയ്ക്കുന്നത്. വെസ്റ്റ്ഫാളിയന്‍ നഗരമായ ബീലെഫെഡാണ് മൂന്നാമത്തെ സുരക്ഷിത നഗരം. 

ഫ്രാങ്ക്ഫര്‍ട്ടിലെ പതിമൂന്നില്‍ ഒരാള്‍ വീതം കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഏര്‍പ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഫ്രാങ്ക്ഫര്‍ട്ടിലെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയാണ് കാണിയ്ക്കുന്നത്. ഔഗ്‌സ്ബുര്‍ഗില്‍ 8,156 ഉം, വീസ്ബാഡനില്‍ 8,288 പേരും കുറ്റകൃത്യങ്ങളില്‍ മുഴുകുന്നുണ്ട്. 

ജര്‍മനിയിലെ സംസ്ഥാനങ്ങള്‍ താതമ്യം ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിയ്ക്കുന്നത് വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലാണ്. ഡ്യൂസ്സല്‍ഡോര്‍ഫ്, കൊളോണ്‍ എന്നീ വന്‍നഗരങ്ങള്‍ ഈ സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്. വെസ്റ്റ് ഫാളിയയെ അപേക്ഷിച്ച് ജനവാസം ബവേറിയയില്‍ കൂടിയിരുന്നിട്ടും കുറ്റകൃത്യങ്ങള്‍ ബവേറിയയില്‍ കുറവാണെന്ന് റിപ്പോര്‍ട്ട് തുടരുന്നു. സൗത്ത് വെസ്റ്റേണ്‍ സംസ്ഥാനമായ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗില്‍ 5317 കുറ്റകൃത്യങ്ങളാണ് 2012 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക