Image

കൊച്ചുമക്കളുടെ സാന്നിധ്യത്തില്‍ സര്‍ അലക്‌സിന് വിട

ജോസ് കുമ്പിളുവേലില്‍ Published on 13 May, 2013
കൊച്ചുമക്കളുടെ സാന്നിധ്യത്തില്‍ സര്‍ അലക്‌സിന് വിട
ലണ്ടന്‍: ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. അദ്ദേഹത്തിന്റെ പതിനൊന്ന് പേരക്കുട്ടികളും ഗ്രാന്‍ഡ് ഡ#ുണ്ാഡ് എന്നെഴുതിയ ഇരുപതാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് അവസാനത്തെ ഹോം മത്സരത്തിനെത്തി.

ഭാര്യയോടുള്ള തന്റെ സ്‌നേഹമാണ് ഈ സമയത്ത് വിരമിക്കാന്‍ പ്രേരണയായതെന്ന് സര്‍ അലക്‌സ് വിടവാങ്ങല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. തന്റെ കാലഘട്ടത്തില്‍ ഒപ്പം നിന്ന ക്ലബ്ബിനും ജീവനക്കാര്‍ക്കും കളിക്കാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഡേവിഡ് മോയസ് ആയിരിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ കോച്ച്. അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്നും ഫെര്‍ഗൂസന്‍ ക്ലബ്ബിന്റെ ആരാധകരോട് അഭ്യര്‍ഥിച്ചു.

തുടര്‍ന്നു നടന്ന ചടങ്ങില്‍ പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ഏറ്റുവാങ്ങിയതും ഫെര്‍ഗൂസനാണ്. പ്രിമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ട്രോഫി നേരിട്ട് ഏറ്റുവാങ്ങുന്ന ആദ്യ മാനെജറുമായിരിക്കും സര്‍ അലക്‌സ്. ക്യാപ്റ്റന്‍ നെമാന്‍ജ് വിദിച്ച് തന്നെയാണ് അദ്ദേഹത്തെ തനിക്കു പകരം ട്രോഫി സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചത്.

മത്സരത്തിനു ശേഷം നടന്ന അഭിമുഖത്തില്‍, ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും ഫെര്‍ഗൂസന്‍ വെളിപ്പെടുത്തി. സ്വാന്‍സീയി 2-1നു തോല്‍പ്പിച്ച അവസാന മത്സരത്തില്‍ ഫെര്‍ഗൂസന്‍ റൂണിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക