Image

ഇന്തോ-ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് 18ന്

Published on 13 May, 2013
ഇന്തോ-ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് 18ന്
വിയന്ന: ഓസ്ട്രിയയിലെ മലയാളി സ്‌പോര്‍ട്ട് സംഘടനയായ ഇന്തോ- ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (ഐഎഎസ്‌സി) പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് വിയന്നയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. ലീബല്‍ഗാസെ 6ല്‍ 2013 മെയ് 18-ാം തിയതി ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരങ്ങള്‍ ആരംഭിക്കും. 

ഇന്ത്യ ഗേറ്റ് റസ്‌റ്റോറന്റ് വിയന്ന സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണമെന്റ് നാല് വിഭാഗങ്ങളിലായാണ് നടക്കുന്നത്. അണ്ടര്‍ 13, അണ്ടര്‍ 16, 16 +, 30+ എന്നീ ഗ്രൂപ്പുകളിലായിരിക്കും മത്സരങ്ങള്‍. രണ്ടാം തലമുറയില്‍പ്പെട്ട യുവജനങ്ങളും വര്‍ഷങ്ങളായി ഓസ്ട്രിയയില്‍ താമസിക്കുന്ന മുതിര്‍ന്നവരും ഉള്‍പ്പെടെ 170ല്‍ പരം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 

മത്സരങ്ങള്‍ കാണാനും കുട്ടികളെ പ്രോത്സാഹിപ്പികാനും മാതാപിതാക്കളെയും സുഹൃത്തുക്കളെയും മറ്റു മലയാളികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു. മത്സരങ്ങളില്‍ മുതിര്‍ന്നവരുടെ പ്രാതിനിധ്യം രണ്ടാം തലമുറയിലെ കുട്ടികള്‍ക്ക് ഏറെ പ്രോത്സാഹനം നേടി തരുമെന്നതിനാല്‍ എല്ലാ മാതാപിതാക്കളും മൈതാനിയില്‍ എത്തണമെന്ന് ക്ലബ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യ ഗേറ്റ് ഒരുക്കുന്ന ഭക്ഷണപാനിയങ്ങള്‍ മൈതാനത്ത് ലഭിക്കുന്നതാണ്. വിവരങ്ങള്‍ക്ക്: സജി: 069909082976, ഷെല്ലി: 069917208840, പാപ്പച്ചന്‍: 069918115230.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക