Image

പുതിയ കൊറോണ വൈറസ് വ്യക്തിയില്‍ നിന്നു വ്യക്തിയിലേക്കു പടരും ; ഗുരുതര പ്രത്യാഘാതമെന്ന് ലോകാരോഗ്യ സംഘടന

ജോസ് കുമ്പിളുവേലില്‍ Published on 13 May, 2013
പുതിയ കൊറോണ വൈറസ് വ്യക്തിയില്‍ നിന്നു വ്യക്തിയിലേക്കു പടരും ; ഗുരുതര പ്രത്യാഘാതമെന്ന് ലോകാരോഗ്യ സംഘടന
പാരീസ്: പുതിയ ഇനം കൊറോണ വൈറസ് മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു പടരാന്‍ സാധ്യതയുണ്‌ടെന്ന് ലോകാരോഗ്യ സംഘനയുടെ മുന്നറിയിപ്പ്. ഫ്രാന്‍സില്‍ ഇത് രണ്ടു വ്യക്തികള്‍ക്കിടയില്‍ പടര്‍ന്നതായി തെളിവു കിട്ടിയിരുന്നു. അതില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ടുണ്ട്. 

സൗദി അറേബ്യയിലും രണ്ടു പേര്‍ക്ക് മനുഷ്യരില്‍നിന്നു തന്നെ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ന്യുമോണിയയ്ക്കും വൃക്ക തകരാറിനും കാരണമാകാവുന്ന വൈറസാണിത്. ഇത് മനുഷ്യനിലെ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഇത് ന്യൂമോണിയയ്ക്കും കിഡ്‌നി തകരാറിനും കാരണമായേക്കാം. നിലവില്‍ ഒരു ആന്റിബയോട്ടിക്കിനും ഇതിനെ ചെറുക്കാനുള്ള ശേഷിയില്ലന്നാണ് വെളിപ്പെടുത്തല്‍.

2012 മുതല്‍ യൂറോപ്പിലും മധ്യപൂര്‍വേഷ്യയിലുമായി 33 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സൗദി അറേബ്യ, ജോര്‍ദാന്‍, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ് രോഗം കണ്‌ടെത്തിയിട്ടുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക