Image

അയര്‍ലന്റ് പ്രവാസി കോണ്‍ഗ്രസ് -എം ബാബു ചാഴികാടന്‍ അനുസ്മരണം നടത്തി

Published on 13 May, 2013
അയര്‍ലന്റ് പ്രവാസി കോണ്‍ഗ്രസ് -എം ബാബു ചാഴികാടന്‍ അനുസ്മരണം നടത്തി
ഡബ്ലിന്‍: പ്രവാസി കോണ്‍ഗ്രസ് -എമ്മിന്റെ ആഭിമുഖ്യത്തില്‍ താലാ ഗുഡ്‌വില്‍ ഹാളില്‍ യൂത്ത് ഫ്രണ്ട് (എം) പ്രസിഡന്റായിരുന്ന ബാബു ചാഴികാടന്റെ 22-ാമത് ചരമവാര്‍ഷികാചരണം നടത്തി. അനുസ്മരണ സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ സത്യസന്ധമായ പ്രവര്‍ത്തനശൈലിയിലൂടെ കേരളത്തിന്റെ ജനമനസുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന മാതൃകാ വ്യക്തിത്വമാണ് ബാബു ചാഴികാടന്‍ എന്ന് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. 

കോര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ട് അധ്യക്ഷതവഹിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്റ് പ്രോവിന്‍സ് ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, 'മലയാളം' പ്രസിഡന്റ് വി.ഡി. രാജന്‍, സെക്രട്ടറി ജോജി അബ്രഹാം, ഒഐസിസി അയര്‍ലന്റ് ഘടകം പ്രസിഡന്റ് ലിങ്ക് വിന്‍സ്റ്റാര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഷാജുമോന്‍ ഒഴുകയില്‍, ലൂക്കന്‍ ക്ലബ് എക്‌സി. അംഗം റെജി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. 

അലക്‌സ് കട്ടിപ്പറമ്പില്‍ സ്വാഗതവും, റ്റോം ക്ലോണ്ടാല്‍ക്കിന്‍ നന്ദിയും പറഞ്ഞു. ബിജു പള്ളിക്കര പ്രഫ. ലോപ്പസിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സണ്ണി ഇളംകുളത്ത് സംഘടനയുടെ ഉപഹാരം സമര്‍പ്പിച്ചു. 

റെജി കൊല്ലംപറമ്പില്‍ (മോനച്ചന്‍), സുനില്‍ മുണ്ടുപാലയ്ക്കല്‍, സണ്ണി പാലയ്ക്കത്തടത്തില്‍, സിബിച്ചന്‍ എടത്വ, ബിജു വെട്ടിക്കനാല്‍, ഷാജി ആര്യമണ്ണില്‍, ജോസ് കോലംകുഴി, ജോയിച്ചന്‍ ഒഴുകയില്‍, ജോസ് ആര്യത്തുംകര, ഷാജി ലൂക്കന്‍, ജിപ്‌സണ്‍ പുളിങ്കുന്ന്, സാജു പാലാ, ബോബന്‍ പാമേഴ്‌സണ്‍ ടൗണ്‍, പ്രദീപ് കൂട്ടുമ്മേല്‍, ജോണി പിറവം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക