Image

ലണ്ടനില്‍ ആറാമത് കുറവിലങ്ങാട് സംഗമം ജൂണ്‍ 22ന്

Published on 13 May, 2013
ലണ്ടനില്‍ ആറാമത് കുറവിലങ്ങാട് സംഗമം ജൂണ്‍ 22ന്
ലണ്ടന്‍: കുറവിലങ്ങാടിന്റെ സാംസ്‌കാരിക പൈതൃകവും മഹത്വവും എന്നും മനസില്‍ സൂക്ഷിക്കുന്ന യു.കെയിലെ കുറവിലങ്ങാട് നിവാസികളുടെ ആറാമത് കുടുംബസംഗമം ലണ്ടനിലെ ഹെയ്‌സില്‍ ജൂണ്‍ 22ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വിപുലമായ കലാപരിപാടികളോടെ നടക്കും. 

സുപ്രസിദ്ധ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ സെന്റ് മേരീസ് ഫൊറോനാ പള്ളി, ചരിത്രപ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാള്‍, പാരമ്പര്യവും ചരിത്രവും ആത്മീയതയും ഒത്തുചേരുന്ന ലോകപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ഇവയെല്ലാം ജാതിമതഭേദമെന്യേ യു.കെയില്‍ താമസിക്കുന്ന ഓരോ കുറവിലങ്ങാട് നിവാസിയുടെയും മനസില്‍ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളുണര്‍ത്തിയാണ് എല്ലാ വര്‍ഷവ ും സൗഹൃദം പുതുക്കുവാനായി കുടുംബക്കാര്‍ സംഗമത്തില്‍ ഒത്തുചേരുന്നത്.

കുറവിലങ്ങാടിന്റെ ഹൃദയഭാഗത്ത് പ്രൗഡോജ്വലമായി നിലകൊള്ളുന്ന അനവധി പ്രതിഭാധനന്മാരെ സംഭവന ചെയ്തിട്ടുള്ള ദേവമാതാ കോളജിലെ പൂര്‍ണവിദ്യാര്‍ഥികളായ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നിരവധി ആളുകളും കുടുംബസമേതം എല്ലാ വര്‍ഷവും സംഗമത്തില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണത്തെ സംഗമത്തിന് മാറ്റുകൂട്ടുവാന സില്‍ജന്‍ ജോണിന്റെ നേതൃത്വത്തില്‍ നേതൃത്വത്തിലുള്ള ഗാനമേള, കോമഡി സ്‌കിറ്റ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തത പുലര്‍ത്തുന്ന വര്‍ണാഭമായ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ കുടുംബസംഗമം അവിസ്മരണീയമാക്കുവാനും വിജയിപ്പിക്കുവാനുമായി എല്ലാവരും പങ്കെടുക്കണമെന്നും പേരുകള്‍ നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സോണി സെബാസ്റ്റ്യന്‍ -07877295974, 
സില്‍ജന്‍ ജോണ്‍ -07588620836, 
ദിലീപ് മാത്യു -07930732466

സംഗമവേദിയുടെ വിലാസം: Heyes Methodist Church, 4 Station Road, Hayes, Middlesex, UB3 4DA

റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക