Image

ഫാ. മാത്യു അറയ്ക്കപ്പറമ്പിലിന് യാത്രയയപ്പ് മെയ് 19-ന് ബ്ലാഞ്ചാട്‌സ് ടൗണില്‍

Published on 14 May, 2013
ഫാ. മാത്യു അറയ്ക്കപ്പറമ്പിലിന് യാത്രയയപ്പ് മെയ് 19-ന് ബ്ലാഞ്ചാട്‌സ് ടൗണില്‍
ഡബ്ലിന്‍: സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ അജപാലനരംഗത്ത് ഏഴു വര്‍ഷംപൂര്‍ത്തിയാക്കി യാത്രയാകുന്ന ഫാ. മാത്യു അറയ്ക്കപ്പറമ്പിലിന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കുന്നു. 

മെയ് 19-ന് ഞായറാഴ്ച വൈകുന്നേരം 4.15-ന് ബ്ലാഞ്ചാസ് ടൗണ്‍ സെന്റ് ബ്രിജിറ്റ് ദേവാലയത്തില്‍ അച്ചന്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് പാരീഷ് ഹാളില്‍ ഫാ. മനോജ് പൊന്‍കാട്ടിലിന്റെ അധ്യക്ഷതയില്‍ യാത്രയയപ്പ് സമ്മേളനം നടക്കും. താലാ, ലൂക്കന്‍, ബ്യൂമോണ്ട്, ഫിസ്ബറോ, ബ്രേ, സ്വോര്‍ഡ്‌സ്, ഇഞ്ചിക്കോര്‍, ബ്ലാഞ്ചാര്‍ട്‌സ് ടൗണ്‍, സെന്റ് വിന്‍സെന്റ് ഏരിയ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും ഇടവകാംഗങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ ആദരവും നന്ദിയും അര്‍പ്പിക്കും. 

കാഞ്ഞിരപ്പള്ളി രൂപതയില്‍ വള്ളക്കടവ് ഇടവകാംഗമായ ഫാ. മാത്യു കഴിഞ്ഞവര്‍ഷം പൗരോഹിത്യ രജതജൂബിലി നിറവിലായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലേക്കാണ് അച്ചന്‍ തിരികെപ്പോകുന്നത്. 

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക