Image

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാണ്ടില്‍ സെപ്റ്റംബര്‍ എട്ടിന്

Published on 14 May, 2013
വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാണ്ടില്‍ സെപ്റ്റംബര്‍ എട്ടിന്
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. 

സെപ്റ്റംബര്‍ എട്ടിന് (ഞായര്‍) സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കുന്ന തിരുനാളില്‍ കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിതത്തില്‍ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാവിശ്വാസികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. സെന്റ് ഐദന്‍സ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. തിരുനാളിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് .ടഞ4 6ഒജ. 

റിപ്പോര്‍ട്ട്: മാത്യു ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക