Image

കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം നോര്‍ത്ത് ഷീല്‍ഡില്‍ ജൂണ്‍ ഒന്നിന്

Published on 14 May, 2013
കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം നോര്‍ത്ത് ഷീല്‍ഡില്‍ ജൂണ്‍ ഒന്നിന്
നോര്‍ത്ത്ഷീല്‍ഡ് : വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് യേശുവിന്റെ സന്ദേശം നല്‍കുവാനും അതിനനുസരിച്ച് ജീവിക്കാനുമുതകുന്ന പ്രയോഗിക നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാനും നോര്‍ത്ത് ഈസ്റ്റിലെ കുട്ടികള്‍ക്ക് അവസരമൊരുങ്ങുന്നു. ബൈബിളിലെ വചനങ്ങള്‍ക്ക് കുട്ടികളുടെ മനസിലുള്ള സ്വാധീനങ്ങള്‍ക്ക്, മാനുഷികമുഖം നല്‍കുന്നതോടൊപ്പം, ജീവിതത്തിന്റെ നന്മ ജീവിതത്തില്‍ ആസ്വദിക്കുവാനുള്ള അവസരവും നല്‍കുന്നു. 

രാവിലെ പത്തിന് തുടങ്ങുന്ന ധ്യാനം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കുന്നു. പത്തു വയസ് മുതല്‍ പതിനാറ് വയസ് വരെയുള്ള കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ഥിച്ചു.

ധ്യാനവേദി: സെന്റ് ജോസഫ്‌സ് ചര്ച്ച്, വാല്‍സ്ഏന്‍ഡ് റോഡ്, നോര്‍ത്ത് ഷീല്‍ഡ്: ചഋ 29 7 അഅ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍: 07846003328.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്‌

കുട്ടികള്‍ക്കായുള്ള ഏകദിന ധ്യാനം നോര്‍ത്ത് ഷീല്‍ഡില്‍ ജൂണ്‍ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക