Image

അയര്‍ലന്‍ഡ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ബാലാ കലോത്സവം സമാപിച്ചു

Published on 14 May, 2013
അയര്‍ലന്‍ഡ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ബാലാ കലോത്സവം സമാപിച്ചു
സ്വാര്‍ഡ്‌സ് (അയര്‍ലന്‍ഡ്): അയര്‍ലന്‍ഡ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വാര്‍ഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മോര്‍ ഇഗ്‌നാത്തിയോസ് നഗറില്‍ (സെന്റ് കൊളംബസ് ചര്‍ച്ച്, ചര്‍ച്ച് റോഡ് , സ്വാര്‍ഡ്‌സ്) മേയ് 11ന് (ശനി) നടത്തിവന്ന ബാലാ കലോത്സവം സമാപിച്ചു.

യുറോപ്പിലെ തെരക്കേറിയ ജീവിതത്തിലും നമ്മുടെ പിതാക്കന്മാര്‍ നമ്മേ പഠിപ്പിച്ചതും നാം പഠിച്ചതുമായ സ്വര്‍ഗ വാസനകളെ നമ്മുടെ കുഞ്ഞു മക്കളെ പഠിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആരാധന പരമ്പര്യങ്ങളില്‍ ബോധവത്കരണവും ലക്ഷ്യമാക്കിയാണ് ബാലാ കലോത്സവം സംഘടിപ്പിച്ചത്.

ശനി രാവിലെ 8.30ന് തോമസ് പുതിയാമഠം കശീശാ കൊടി ഉയര്‍ത്തിയതോടുകൂടി ബാലാ കലോത്സവം ചടങ്ങുകള്‍ ആരംഭിച്ചു തുടര്‍ന്ന് പ്രഭാതനമസ്‌കാരവും 9ന് ഫാ. തോമസ് പുതിയാമഠത്തിന്റെമുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാനയും 10.15ന് റവ. റോബര്‍ട്ട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു

ജൂണിയര്‍, സബ് ജൂണിയര്‍, സിനിയര്‍, ഇന്‍ഫന്റ് എന്നീ വിഭാഗത്തില്‍ ക്രിസ്തീയ ഗാനം (മലയാളം), ആരാധന ഗീതം, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി. അയര്‍ലന്‍ഡില്‍ താമസിക്കുന്ന നൂറു കണക്കിന് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെയും മക്കള്‍ മത്സരത്തില്‍ പങ്കെടുത്തു. 

പരിപാടികള്‍ക്ക് ഫാ. തോമസ് പുതിയാമഠം, റവ. ഫാ. ബിജു പാറെക്കട്ടില്‍, ടോം, പോള്‍, ജൂബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: രാജു വേലംകാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക