ബ്രസല്‍സ്: യൂറോയുടെ ഏറ്റവും വില കുറഞ്ഞ ചില്ലറ നാണയങ്ങളായ ഒരു സെന്റ്, രണ്ട് സെന്റ് എന്നിവ ഉടനടി നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായി യൂറോപ്യന്‍ യൂണിയന് കറന്‍സി കമ്മീഷണര്‍ ഒലി റെന്‍ പറഞ്ഞു.
ഈ രണ്ട് വില കുറഞ്ഞ ചില്ലറ നാണയങ്ങളുടെയും നിര്‍മ്മാണ ചെലവ് നാണയത്തിന്റെ വിലയേക്കാള്‍ വളരെ കൂടുതല്‍ ആയതുകൊണ്ടാണ് ഇനി മുതല്‍ നിര്‍ത്തലാക്കുന്നത്. യൂറോ നിലവിലുള്ള പതിനേഴ് രാജ്യങ്ങള്‍ ഈ ഒന്നും, രണ്ടും സെന്റ് ചില്ലറ നാണയങ്ങള്‍ നിര്‍മിക്കാന്‍ 1.4 മില്യണ്‍ യൂറോയാണ് 2002 ല്‍ ചെലവഴിച്ചത്.
റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍