Image

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ മേയ് 17ന്

Published on 16 May, 2013
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ മേയ് 17ന്
മാഞ്ചസ്റ്റര്‍: ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തിലുള്ള മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ മേയ് 17ന് നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെള്ളി രാത്രി 10 മുതല്‍ ശനി പുലര്‍ച്ചെ അഞ്ചു വരെയാണ് നൈറ്റ് വിജില്‍ ശുശ്രൂഷകള്‍. 

സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സ്വാഗതം ചെയ്തു. 

പള്ളിയുടെ വിലാസം: St. Joseph Church , Portland Crescent , Longsight, Manchester . M13 0BU. 

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക