Image

ലോകത്തിന്റെ പ്രക്ഷോഭ തലസ്ഥാനം മാഡ്രിഡ്

Published on 17 May, 2013
ലോകത്തിന്റെ പ്രക്ഷോഭ തലസ്ഥാനം മാഡ്രിഡ്
മാഡ്രിഡ്: ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന യൂറോപ്യന്‍ നഗരം എന്ന സ്ഥാനം മാഡ്രിഡിന്. ഏറെക്കാലമായി ജര്‍മനിയിലെ ബര്‍ലിന്‍ കൈയടക്കിവച്ചിരിക്കുന്ന ലോകത്തിന്റെ പ്രക്ഷോഭ തലസ്ഥാനം എന്ന പദവിയും ഇതോടെ മാഡ്രിഡിനു സ്വന്തമാകുകയാണ്.

2012ലെ ആദ്യ നാലു മാസത്തിനുള്ളില്‍ നടന്ന ആകെ പ്രക്ഷോഭങ്ങളുടെ ഇരട്ടിയാണ് 2013ലെ ആദ്യ നാലു മാസങ്ങളില്‍ മാഡ്രിഡ് കണ്ടത്. ചെലവു ചുരുക്കല്‍ നടപടികള്‍, തൊഴില്‍ നിയമ ഭേദഗതികള്‍ എന്നിവയായിരുന്നു പ്രതിഷേധങ്ങളുടെ പ്രധാന പ്രകോപനങ്ങള്‍.

ഈ വര്‍ഷം ഇതുവരെ 1,628 പ്രകടനങ്ങള്‍ക്ക് മാഡ്രിഡ് തെരുവുകള്‍ സാക്ഷ്യം വഹിച്ചു. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ പ്രകടനങ്ങള്‍ എന്ന റെക്കോഡ് കഴിഞ്ഞ വര്‍ഷം 3419 പ്രകടനങ്ങളുമായി മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ഇങ്ങനെ പോയാല്‍ അതു വീണ്ടും തിരുത്തിക്കുറിക്കപ്പെടുമെന്നും ഉറപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക