Image

അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം

Published on 17 May, 2013
അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം
ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന യൂറോപ്യന്‍ പൗരത്വമുള്ള ഫ്രീക്കന്റ് ഫ്‌ളയര്‍ യാത്രക്കാര്‍ക്ക് ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാമില്‍ സാധാരണ കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെ വളരെ വേഗം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് കടക്കാം. ഇതുവരെ ഈ ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം അമേരിക്കന്‍ പൗരത്വം ഉള്ളവര്‍ക്ക് മാത്രമേ നടപ്പാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇത് യൂറോപ്യന്‍ പൗരത്വമുള്ള ധാരാളം പ്രാവശ്യം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടി പ്രബല്യത്തിലാക്കി. ഈ പ്രോഗ്രാമില്‍ അമേരിക്കയില്‍ എത്തുന്ന യൂറോപ്യന്‍ പൗരത്വമുള്ളവര്‍ക്ക് ഒട്ടും സമയം പാഴാക്കാതെ കസ്റ്റംസ്, ഇമിഗ്രേഷന്‍ കടമ്പകള്‍ കടന്ന് പുറത്ത് കടക്കാന്‍ അവസരം നല്‍കുന്നു. 

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ 01 ഹാള്‍ എ യില്‍ ജര്‍മന്‍ ഇമിഗ്രേഷന്‍ വകുപ്പില്‍ ഒരു അപേക്ഷ നല്‍കുമ്പോള്‍ അവര്‍ ഒരു കോഡ് നമ്പര്‍ നല്‍കും. ഇതിനുശേഷം ംംം.ഴഹീയമഹലിേൃ്യ.ഴീ്/ എന്ന വെബ് സൈറ്റില്‍ പോയി അപേക്ഷ പൂരിപ്പിച്ച് കോഡ് നമ്പര്‍ നല്‍കുക. അതോടൊപ്പം ഇതിന്റെ ഫീസ് 100 ഡോളര്‍ ഓണ്‍ലൈനിലൂടെ അടയ്ക്കണം. ആദ്യ പടിയായി ഫ്രാങ്ക്ഫര്‍ട്ടിലെ എന്റോള്‍മെന്റ് സെന്ററില്‍ ഒരു നിശ്ചിത ഇന്റര്‍വ്യൂവിന് വിളിക്കും. ഇന്റര്‍വ്യൂ പാസായാല്‍, ബിയോമെട്രിക് ടെസ്റ്റ് നടത്തി ഗ്ലോബല്‍ എന്‍ട്രി കാര്‍ഡ് നല്‍കും. ഇന്റര്‍വ്യൂവില്‍ ഓരോരുത്തരുടെയും ജീവചരിത്രം, ക്രിമിനല്‍ പശ്ചാത്തലം, രോഗ വിവരങ്ങള്‍ എന്നിവയെല്ലാം വിശദമായി നല്‍കണം. ബിയോമെട്രിക് ടെസ്റ്റില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിരലടയാളങ്ങള്‍, കണ്ണ്, മൂക്ക്, ഒപ്പ് എന്നിവ എടുത്ത് ഗ്ലോബല്‍ എന്‍ട്രി കാര്‍ഡില്‍ രേഖപ്പെടുത്തും. ഈ കാര്‍ഡുമായി അമേരിക്കയിലേക്ക് യാത്ര ചെയ്യാം. ആദ്യമായി ഗ്ലോബല്‍ എന്‍ട്രി കാര്‍ഡുമായി അമേരിക്കയില്‍ എത്തുന്ന യാതക്കാരനെ കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗം ഒരു ഇന്റര്‍വ്യൂ നടത്തി ഗ്ലോബല്‍ എന്‍ട്രി സ്റ്റിക്കര്‍ പാസ്‌പോര്‍ട്ടില്‍ പതിച്ച് നല്‍കും. 

പിന്നീട് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ജര്‍മന്‍ എയര്‍പോര്‍ട്ടിലും അമേരിക്കന്‍ എയര്‍പോര്‍ട്ടിലും ഒരു ക്യൂവിലും നില്‍ക്കാതെയും പേഴ്‌സണല്‍ പരിശോധന ഇല്ലാതെയും ഗ്ലോബല്‍ എന്‍ട്രി കാര്‍ഡു പരിശോധനാ മെഷീനില്‍ ഇട്ട് കൈവിരല്‍ പരിശോധനയിലൂടെ പുറത്ത് കടക്കാം. ഈ മെഷീന്‍ പാസഞ്ചറുടെ ഫോട്ടോ, വിരലടയാളം, കണ്ണ്, മൂക്ക് എന്നിവ സെക്കന്റുകള്‍ക്കുള്ളില്‍ പരിശോധിക്കുന്നു. ഇങ്ങനെ യാത്രക്കാരന് ഒരു സമയ നഷ്ടവും ഇല്ലാതെ പുറത്ത് കടക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക