Image

നൈറ്റിംഗേള്‌സ് ഓഫ് നിര്മ്മല യു കെ നോസ്റ്റാല്ജിയ, കാര്‍ഡീഫില്‍, 25 നു

Appachan kannanchira Published on 18 May, 2013
നൈറ്റിംഗേള്‌സ് ഓഫ് നിര്മ്മല യു കെ നോസ്റ്റാല്ജിയ, കാര്‍ഡീഫില്‍, 25 നു
കാര്‍ഡീഫ്: മൂന്നാമത് നൈറ്റിംഗേള്‌സ് ഓഫ് നിര്മ്മലയു കെ നോസ്റ്റാല്ജിയ, മെയ് 25 നു ശനിയാഴ്ച. കാര്‍ഡീഫില്‍ വെച്ച് സംഘടിപ്പിക്കുന്നു. മലബാറിലെ പ്രമുഖ ആതുര സേവനാ കേന്ദ്രവും, പ്രശസ്ത നേഴ്‌സിംഗ് കോളേജുമായ കോഴിക്കോട്ടെ മേരിക്കുന്നു നിര്മ്മലാ ഹോസ്പിറ്റലില്‍ നിന്ന് നേഴ്‌സിംഗ് പരിശീലനം നേടിയിട്ടുള്ളവരും അവിടെ സേവനം ചെയ്തിട്ടുള്ളവരും കുടുംബ സമേതം കാര്‍ഡീഫില്‍ ഒത്തു കൂടുന്നു.

തങ്ങളുടെ കോളേജിലെ പഴയ കാലസ്മരണകള്‍ അയവിറക്കുവാനും, സൗഹൃദം പുതുക്കുവാനും, ഒത്തൊരുമിച്ചു അടിച്ചു പൊളിക്കുവാനും ഒരുക്കുന്ന ഈ സംഗമത്തില്‍ യു കെ യിലുള്ള എല്ലാ നിര്മ്മല ഹോസ്പിറ്റലിലെ പൂര്വ്വ വിദ്യാര്തികളെയും കുടുംബ സമേതം ക്ഷണിക്കുന്നതായി സംഗാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. 

മെയ് ! 25 നു ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 6:00 മണി വരെ പരിചയം പുതുക്കല്‍, നിര്മ്മല ഹോസ്പിറ്റല്‍ ഓര്‍മ്മകളില്‍  ക്വിസ്സ് മത്സരം, കലാ പരിപാടികള്‍, ഫാമിലി ഗെയിംസ്, വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നു, കാര്‍ഡീഫ് ചുറ്റി കറങ്ങള്‍ തുടങ്ങിയ ആകര്ഷക പരിപാടികളാണ് സംഗമക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

യു കെ യിലുള്ള എല്ലാ മേരിക്കുന്നു നിര്മ്മല പൂര്വ്വ വിദ്യാര്തികളെ സസ്‌നേഹം സകുടുംബം ഈ സംഗമത്തിലേക്കു ക്ഷണിച്ചു കൊള്ളുന്നതായും നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ ഇതൊരറിയിപ്പായി കണക്കാക്കണമെന്നും ഒര്ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്ക്ക് ബിന്‌സി ജോണ്‌സന്‍ 07578273084 , എല്‍സമ്മ സ്റ്റാന്‍ലി  07590506060 , സാല്ജി ജോജു 07721742106 എന്നിവരുമായി ബന്ധപ്പെടുക.

സംഗമ വേദി: പാരീഷ് ഹാള്‍, 2 ബ്രിറ്റ് വേ റോഡ്, പെനരത്, സൌത്ത് ഗ്ലാമോര്‍ഗന്‍ CF64 4AF

നൈറ്റിംഗേള്‌സ് ഓഫ് നിര്മ്മല യു കെ നോസ്റ്റാല്ജിയ, കാര്‍ഡീഫില്‍, 25 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക