Image

മദര്‍ തെരേസയുടെ നാട്ടില്‍ ലോക സര്‍വമത സമ്മേളനം സമാപിച്ചു

Published on 20 May, 2013
മദര്‍ തെരേസയുടെ നാട്ടില്‍ ലോക സര്‍വമത സമ്മേളനം സമാപിച്ചു
മാസിഡോണിയ: യുനസ്‌കോയും മാസിഡോണിയന്‍ ഗവണ്‍മെന്റും സംഘടിപ്പിച്ച മൂന്നാമത് ലോക സര്‍വമത സമ്മേളനത്തിന് സമാപനമായി. മദര്‍ തെരെസായുടെ ജന്മനാടായ സ്‌ക്കോപ്പിയോ പട്ടണത്തില്‍ മേയ് 13 വരെയായിരുന്നു സമ്മേളനം.

Freedom and Digntiy Fundamental Values in InterHuman, Inter Religious, InterCultural Relationsഎന്നതായിരുന്നു മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിന്റെ വിഷയം. രാഷ്ട്രത്തലവന്‍മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതനേതാക്കളും പണ്ഢിതരുമുള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നായി 160 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

മാസിഡോണിയന്‍ സംസ്‌കാരിക മന്ത്രി ഡോ. എലിസബത്ത് മിലെവ്‌സ്‌ക്ക അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം മാസിഡോണിയന്‍ പ്രധാനമന്ത്രി നിക്കോള ഗ്രൂവെന്‍സ്‌കി ഉദ്ഘാടനം ചെയ്തു. യുനസ്‌കോ ചീഫ് കോഓര്‍ഡിനേറ്റര്‍ ഡോ. ആല്‍ബെര്‍ലിന്റ, മാസിഡോണിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ അഭിവന്ദ്യ സ്‌റ്റെഫാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യയില്‍ നിന്നുളള രണ്ട് പ്രതിനിധികളിലോരാളായ ഡോ. കുരിയാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്തLiving Together by Respecting Diversities’ എന്ന വിഷയത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. മാസിഡോണിയന്‍ പ്രധാനമന്ത്രി നിക്കോള ഗ്രുവന്‍സ്‌കി, പ്രസിഡന്റ് ഡോ.ജോര്‍ജ് ഇവാനോവ്, സംസ്‌കാരിക മന്ത്രി ഡോ. എലിസബത്ത്മി ലെവ്‌സ്‌ക, മാസിഡോണിയന്‍ സഭാതലവന്‍ എന്നിവരുമായിമെത്രാപോലീത്താ കൂടികാഴ്ച നടത്തി.

മദര്‍തെരസയുടെ ജന്‍മഭൂമിയായ മാസിഡോണിയായും കര്‍മ്മഭൂമിയായ ഭാരതവും തമ്മില്‍ ബന്ധങ്ങള്‍ കൂടൂതല്‍ ദൃഢമാക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നിക്കോള കൂടികാഴ്ചയില്‍ അടിവരയിട്ടു പറഞ്ഞു.

സിറിയയില്‍ നിന്നു തട്ടി കൊണ്ടു പോയ മെത്രാപോലീത്താമാരുടെ വിമോചനത്തിനുളള നടപടികള്‍ സ്വീകരിക്കുന്നതിനുളള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. യുഎന്‍ ഇക്കാര്യം സജീവമായി പരിഗണിക്കുമെന്ന് യുഎന്‍ പ്രതിനിധി ഡോ.ആന്‍ ബെല്ലിന്‍ഡ സമ്മേളനത്തില്‍ ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക