Image

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ രണ്ടാം തപസ് ധ്യാനം ഒക്ടോബര്‍ 4,5,6 തീയതികളില്‍

Published on 20 May, 2013
നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ രണ്ടാം തപസ് ധ്യാനം ഒക്ടോബര്‍ 4,5,6 തീയതികളില്‍
സന്ദര്‍ലാന്‍ഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും സ്വര്‍ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യപിക്കുവനുമായി, കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവസ്‌നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ( ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്കുന്ന തപസ് ധ്യാനം നോര്‍ത്ത് ഈസ്റ്റില്‍ ഒക്ടോബര്‍ 4,5,6 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപെടുന്നു. 

പ്രവാസ ജീവിതത്തിന്റെ പിരി മുറുക്കങ്ങളില്‍ നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി യേശുസ്‌നേഹം നേടുവാനുമായുള്ള ഈയവസരംവിനിയോഗിക്കണമെന്ന് സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. സജി തോട്ടത്തില്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07912344516, 07590516672.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക