Image

മാര്‍ ക്ലീമിസ് ബാവ റോമിലെ സ്ഥാനികദേവാലയം ഏറ്റെടുത്തു

Published on 20 May, 2013
മാര്‍ ക്ലീമിസ് ബാവ റോമിലെ സ്ഥാനികദേവാലയം ഏറ്റെടുത്തു
റോം: മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ റോമിലെ തന്റെ സ്ഥാനിക ദേവാലയമായ സാന്‍ഗ്രിഗോറിയോ 7 ഏറ്റെടുത്തു. ഞായറാഴ്ച(മേയ് 19) പ്രാദേശിക സമയം വൈകുന്നേരം ആറിനു തുടങ്ങിയ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്കുശേഷമാണു വത്തിക്കാന് അടുത്തുള്ള ഈ ദേവാലയം മാര്‍ ക്ലീമിസ് ബാവ ഏറ്റെടുത്തത്.

ദേവാലയം ഔദ്യോഗികമായി ഏറ്റെടുക്കുന്നതിനു പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയുമൊത്തു ദേവാലയ കവാടത്തിലെത്തിയ മാര്‍ ക്ലീമിസ് ബാവായെ വികാരിയും ഫ്രാന്‍സിസ്‌കന്‍ വൈദികനുമായ ഫാ. പൗളോ സ്വീകരിച്ചു. ദേവാലയം മാര്‍ ക്ലീമിസ് ബാവായെ ഏല്പിച്ചുകൊടുത്തുകൊണ്ടുള്ള മാര്‍പാപ്പയുടെ കല്പന മോണ്‍. വിന്‍സെന്റ് വെറോണി വായിച്ചു.

മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ചേപ്പാട് പള്ളി വികാരി ഫാ. ഗീവര്‍ഗീസ് വൈദ്യന്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സിഎംഐ, മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത്, ഫാ. കുര്യാക്കോസ് ചെറുപുഴ തുടങ്ങിയവരും പൗരസ്ത്യ തിരുസംഘത്തില്‍ നിന്നുള്ള നിരവധി വൈദികരും ചടങ്ങുകളില്‍ സംബന്ധിച്ചു. മലങ്കര റീത്തില്‍ മലയാളത്തിലും ഇറ്റാലിയനിലും പ്രത്യേക പ്രാര്‍ഥനകളുണ്ടായിരുന്നു. വികാരി ഫാ. പൗളോയുടെ വിശുദ്ധഗ്രന്ഥ വായനയ്ക്കുശേഷം കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി സന്ദേശം നല്കി. 

റിപ്പോര്‍ട്ട്: ഫാ. ഐസക് ആരിക്കാപ്പള്ളി സിഎംഐ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക