Image

ഇറ്റലിയില്‍ വി. അന്തോനീസിന്റെ ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു

Published on 20 May, 2013
ഇറ്റലിയില്‍ വി. അന്തോനീസിന്റെ ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു
റോം: ഇറ്റലിയിലെ മച്ചരാത്തയില്‍ മേയ് 11 ന് ആരംഭിച്ച നവനാള്‍ പ്രാര്‍ഥനകള്‍ 7 വീടുകളില്‍ നടത്തുകയും 18 ന് (ശനി) വൈകിട്ട് 5 ന് കൊടികയറ്റം നടത്തപ്പെടുകയും ചെയ്തു. രണ്ടു ദിവസത്തെ തിരുനാള്‍ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് വികാരി ഫാ. പ്രവീണ്‍ കുരിശിങ്കല്‍ പ്രസുദേന്തിമാരെ വാഴിക്കുകയും മുന്‍ വികാരി ആന്റണി അറയ്ക്കല്‍ കൊടികയറ്റം നടത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന സീറോ മലബാര്‍ റീത്തിലുള്ള ആഘോഷമായ ദിവ്യബലിക്ക് ബിനു പയ്യംപ്പള്ളില്‍ നേതൃത്വം നല്‍കി. വിശുദ്ധ അന്തോനീസിന്റെ നൊവേനയും നടത്തപ്പെട്ടു. തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ നേര്‍ച്ച പായസം ആശീര്‍വാദവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

മേയ് 19 ന് (ഞായര്‍) രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വത്തിക്കാന്‍ പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ സെക്രട്ടറി ഡോ. ജോസഫ് കളത്തിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ബെനഡിക്ട്, ഫാ. ജെന്‍സണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് പ്രദക്ഷിണവും നൊവേനയും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെട്ടു. തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധീകരണം ചെയ്യുന്ന ഇടവക വാര്‍ഷിക സ്മരണിക പ്രകാശനവും ഉണ്ടായിരുന്നു. ആഘോഷമായ ഊട്ടുസദ്യയ്ക്കും മറ്റെല്ലാ ആഘോഷങ്ങള്‍ക്കും ഇരുനൂറോളം പേര്‍ പങ്കെടുത്തു എന്നു പ്രസുദേന്തിമാരുടെ യോഗത്തില്‍ വികാരി ഫാ. പ്രവീണ്‍ ഫ്രാന്‍സിസ് കുരിശിങ്കല്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: റോണി മുരിങ്ങംപുറത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക