Image

കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജ് ആഗോള ക്‌നാനായ സമുദായത്തിന് അഭിമാനം

Published on 20 May, 2013
കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജ് ആഗോള ക്‌നാനായ സമുദായത്തിന് അഭിമാനം
ബര്‍മിംഗ്ഹാം: കര്‍ണാടകയില്‍ ആഭ്യന്തരമന്ത്രിയായി നിയുക്തനായ കെ. ജെ.ജോര്‍ജ് കേളചന്ദ്ര, ആഗോള ക്‌നാനായ സമുദായത്തിന് അഭിമാനവും ക്‌നാനായ നേതൃപാടവസിദ്ധിക്ക് പ്രകടോദാഹരണവുമാണന്ന് യുകെകെസിഎ പ്രസിഡന്റ് ലെവി പടപുരയ്ക്കല്‍ അഭിപ്രായപ്പെട്ടു. 

ക്‌നാനായക്കാര്‍ രാജവംശരാണ് എന്നത് ഓര്‍മയില്‍ മാത്രം സൂക്ഷിക്കുവാന്‍ ഉള്ളവരല്ലന്നും പ്രായോഗികതലത്തില്‍ എത്തിക്കുവാന്‍ കൂടിയുള്ളവരാണന്നുമുള്ള തിരിച്ചറിവിന്റെ സന്ദേശമാണ് കെ.ജെ ജോര്‍ജിന്റെ ആഭ്യന്തരമന്ത്രി പദത്തിലൂടെ നമുക്ക് ലഭിക്കുന്നതെന്നും ലെവി പടപുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. 

ചിങ്ങവനം ദയറാ പള്ളി ഇടവകയിലെ കേള ചന്ദ്ര കുടുംബാംഗവും ഇപ്പോള്‍ ബാഗളൂരിലെ സ്ഥിര താമസക്കാരനുമാണ് കെ.ജെ ജോര്‍ജ്. യൂറോപ്പിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ യുകെകെസിഎ യുടെ എല്ലാവിധ ആശംസകളും സെന്‍ട്രല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക