Image

ക്രോവേഷ്യാ ജൂലായ് 01 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം

ജോര്‍ജ് ജോണ്‍ Published on 21 May, 2013
ക്രോവേഷ്യാ ജൂലായ് 01 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം
ബെര്‍ലിന്‍ : ജൂലായ് 01 മുതല്‍ ക്രോവേഷ്യാ യൂറോപ്യന്‍ യൂണിയനിലെ 28-ാത്തെ അംഗ രാജ്യമാകും. ക്രോവേഷ്യയിലെ 505 മില്യണ്‍ ജനസംഖ്യയില്‍ 200.000 ആള്‍ക്കാര്‍ ഇപ്പോള്‍ തന്നെ ജര്‍മനിയിലെ താമസക്കാരാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗമാകുന്നതോടെ മറ്റ് യൂറോപ്യന്‍ അംഗരാജ്യങ്ങളുടെ എല്ലാവിധ ആനുകൂല്യങ്ങളും ക്രോവേഷ്യാക്ക് ലഭിക്കും. യാതൊരു നിയന്ത്രണവും ഇല്ലാതെ ഏത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വരാനും, ജോലി സമ്പാദിക്കാനും, ഡിപ്ലോമാറ്റിക് സുരക്ഷ, വിവേചനങ്ങളില്‍ നിന്നും സുരക്ഷ, യൂറോപ്യന്‍ പെറ്റീഷന്‍ റെറ്റ് എന്നിവയെല്ലാം ക്രോവേഷ്യന്‍ ജനതക്ക് ലഭിക്കും.

യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തോടെ ക്രോവേഷ്യയില്‍ നിന്നും ജര്‍മനിയിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ സാമ്പത്തികമായി മുന്നോക്കം ജര്‍മനിയിലെ ജോലി - ബിസിനസ് സാദ്ധ്യതകള്‍ ക്രോവേഷ്യന്‍ ജനതയെ കൂടുതല്‍ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഇപ്പോള്‍ ജര്‍മനിയിലും, മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുമുള്ള ഏഷ്യന്‍ വംശജരെ അവരുടെ ജോലികളില്‍ ഒരു പരിധി വരെ നെഗറ്റീവ് ആയി ബാധിക്കും. പ്രത്യേകിച്ച് ഹോസ്പിറ്റല്‍-വയോജന സേവന രംഗത്തെ ഏഷ്യന്‍ വംശജരായ ജോലക്കാര്‍ക്കായിരിക്കും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുക.
ക്രോവേഷ്യാ ജൂലായ് 01 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക