Image

ഇറ്റലിയില്‍ ഒരു മലയാളികൂടി ജീവനൊടുക്കിയ നിലയില്‍

Published on 21 May, 2013
ഇറ്റലിയില്‍ ഒരു മലയാളികൂടി ജീവനൊടുക്കിയ നിലയില്‍
സിസിലിയ: ഇറ്റലിയിലെ മലയാളികളെ ഞടുക്കികൊണ്ട് വീണ്ടും ഒരു മരണം കൂടി. സിസിലിയലുള്ള റൊമേ തായില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തി. കൊച്ചി, തോപ്പുംപടി കൊറ്റംകുഴി സ്വദേശി ഷാജി അഗസ്റ്റിനെയാണ് (46) കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണെ്ടത്തിയത്. ഇദ്ദേഹത്തെ നാലു ദിവസമായി കാണാനില്ലായിരുന്നു.

സ്ഥലത്ത് ശുചീകരണജോലികള്‍ക്ക് വന്ന സ്ത്രീകളാണ് മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ ഷാജിയുടെ മൃതദേഹം കണെ്ടത്തിയത്. ഉടന്‍ തന്നെ പോലിസിനെ അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പോലിസ് ചില മലയാളികളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മലയാളികള്‍ ആരുംതന്നെ മൃതദേഹത്തെ തിരിച്ചറിയാനോ കൂടുതല്‍ സഹായങ്ങളുമായോ മുന്‍പോട്ടു വന്നിട്ടില്ല. മൃതദേഹം സിസിലിയ പോലീസ് സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് വിശദമായ അന്വേക്ഷണം നടത്തി വരുന്നു.

അമിത മദ്യപാനം ആണ് ജീവനൊടുക്കാന്‍ ഷാജിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. വിവാഹം കഴിക്കാതെ ജീവിച്ചിരുന്ന അദ്ദേഹം മദ്യത്തിനു അടിമയായിരുന്നെന്നും മറ്റു ജീവിത പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നതായും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പരതേന്റെ ഒരു സുഹൃത്ത് പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഇത് നാലാമത്തെ മലയാളിയെയാണ് ഇറ്റലിയില്‍ വ്യത്യസ്ഥമായ കാരണങ്ങളാല്‍ മരിച്ചതായി കണെ്ടത്തിയത്.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍

ഇറ്റലിയില്‍ ഒരു മലയാളികൂടി ജീവനൊടുക്കിയ നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക