Image

കെന്റില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലയാളി മരിച്ചു

Published on 21 May, 2013
കെന്റില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലയാളി മരിച്ചു
കെന്റ്: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കെന്റില്‍ താമസിച്ചിരുന്ന മലയാളിയായ അച്ചന്‍ കുഞ്ഞ് (66) മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയാണ്. മൂന്നാഴ്ചയായി ലണ്ടനിലെ കിങ്ങ്‌സ് ആശു പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 

പത്തു വര്‍ഷം മുന്‍പാണ് അച്ചന്‍കുഞ്ഞും യുകെയില്‍ എത്തിയത് . ഭാര്യ സിസിലി നഴ്‌സ് ആണ്. ഏക മകന്‍ എബി ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനു ശേഷം ജോലി ചെയ്യുന്നു. മൃതദേഹം ലണ്ടനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈയാഴ്ച അവസാനത്തോടെ നാട്ടിലേക്ക് കൊണ്ടുപോകും എന്നാണ് കരുതുന്നത്. സിസിലിയുടെ സഹോദരനും ഇവിടെ ഉണ്ട് . കഴിഞ്ഞ ശനിയാഴ്ച മരണം സംഭവിച്ചെങ്കിലും, അധികം മലയാളികളുമായി ഇവര്‍ക്ക് ബന്ധം ഇല്ലാത്തതിനാല്‍ വൈകിയാണ് വിവരം മറ്റു മലയാളികള്‍ അറിയുന്നത് . 

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക