Image

മതാധ്യാപകര്‍ക്കായി ഐസിസി വിയന്ന ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

Published on 21 May, 2013
മതാധ്യാപകര്‍ക്കായി ഐസിസി വിയന്ന ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
വിയന്ന: മതാധ്യാപകര്‍ക്കായി ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ക്ലോസറ്റര്‍നോയിബുര്‍ഗിലാണ് ഏകദിന സെമിനാര്‍ നടന്നത്. കാറ്റികിസം ഡയറക്ടര്‍ പോള്‍ മാളിയേക്കല്‍ സെമിനാറിന് നേതൃത്വം നല്‍കി. മതബോധനരംഗത്ത് പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മതാധ്യാപകര്‍ക്കായി ഉല്ലാസയാത്രയും നടത്തി. ഐസിസി ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സീറോ മലബാര്‍ ആരാധനക്രമങ്ങളെക്കുറിച്ചും അസി. ചാപ്ലയിന്‍ ഫാ. ജോയി പ്ലാത്തോട്ടത്തില്‍ 'വിശ്വാസവര്‍ഷത്തെക്കുറിച്ചും' ക്ലാസുകള്‍ നടത്തി.

മതബോധനരംത്ത് പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് നിത്യജീവിതത്തില്‍ യേശുവിനെ ജീവിതത്തില്‍ സ്വീകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കേണ്ടതെങ്ങനെയെന്ന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. യേശുവിനെ സ്വീകരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും അതിനവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും മതാധ്യാപകരുടെ ലക്ഷ്യമെന്ന് പോള്‍ മാളിയേക്കല്‍ പറഞ്ഞു. സെമിനാര്‍ പലതരത്തിലും മികച്ച അനുഭവമായിരുന്നെന്നും മതാധ്യാപകര്‍ക്കായി ഇത്തരത്തില്‍ ഒരു നല്ല ദിവസം നല്‍കിയതിന് നന്ദി പറയുന്നതായും ബോബന്‍ കളപ്പുരയ്ക്കല്‍ തന്‍െ്‌റ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക