Image

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

Published on 21 May, 2013
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം
ബെല്‍ഫാസ്റ്റ്: യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്റെ ഭാഗമായ ഐറിഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ നടത്തിയ സെമിനാറില്‍ മലയാളി ഡോക്ടറായ ബിനു മാത്യു തോമസിന് ദേശീയ പുരസ്‌കാരം.

വിദേശ രാജ്യങ്ങളില്‍ പുരുഷന്മാരില്‍ പെറോണിസ് അസുഖം മൂലം വരുന്ന വൈകല്യത്തിന് എതിരെയുളള നൂതന ചികിത്സാ സമ്പ്രദായത്തെക്കുറിച്ച് അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടാണ് ഡോ. ബിനു മാത്യു തോമസിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ ഐറിഷ് സെക്ഷ്വല്‍ മെഡിസിന്‍ സയന്റിിഫിക്ക് കമ്മിറ്റി ചെയര്‍മാനും ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഡോ. വാള്‍ഷ് അവാര്‍ഡ് നല്‍കി.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ കോളറയില്‍ കൗസ്‌വേ ഹോസ്പിറ്റലിലെ യൂറോളജി ആന്‍ഡ് മെന്‍സ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. ബിനു മാത്യു തോമസ് തിരുവനന്തപുരം സ്വദേശിയാണ്.

റിപ്പോര്‍ട്ട്: റോജന്‍ ജോര്‍ജ്‌

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളി ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക