Image

കംമ്പ്യൂട്ടര്‍ കമ്പനി എസ്.എ.പി. ജര്‍മനിയില്‍ പുതിയ ജോലിക്കാരെ തേടുന്നു

ജോര്‍ജ് ജോണ്‍ Published on 22 May, 2013
കംമ്പ്യൂട്ടര്‍ കമ്പനി എസ്.എ.പി. ജര്‍മനിയില്‍ പുതിയ ജോലിക്കാരെ തേടുന്നു
ഫ്രാങ്ക്ഫര്‍ട്ട്: കംമ്പ്യൂട്ടര്‍ കമ്പനി എസ്.എ.പി. ജര്‍മനിയില്‍ വിദഗ്ദ്ധ പരിശീലനവും, വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുമുള്ള നൂറൂ കണക്കിന് പുതിയ ജോലിക്കാരെ തേടുന്നു. സോഫ്റ്റ്‌വെയറുകള്‍ ടെസ്റ്റ് ചെയ്യാനും, പ്രോഗ്രാം ചെയ്യാനുമുള്ള മേഖലകളിലാണ് എസ്.എ.പി. ക്ക് ആളുകളെ ആവശ്യം. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നീ ഭൂഗണ്ഡങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന എസ്.എ.പി. എന്ന കംമ്പ്യൂട്ടര്‍ കമ്പനി അതിന്റെ പ്രവര്‍ത്തന മേഖലകള്‍ വിപുലീകരിച്ച് വിജയകരമായി മുന്നേറുന്നു.

ജര്‍മനിയിലെ എസ്.എ.പി. ആസ്ഥാനം ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് വാള്‍ഡോര്‍ഫിലാണ്. വിദഗ്ദ്ധ പരിശീലനവും, വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്നും അപേക്ഷകള്‍ നല്‍കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://www.careersatsap.com/CareerCenter.aspx#mainView=search;popUps=0
കംമ്പ്യൂട്ടര്‍ കമ്പനി എസ്.എ.പി. ജര്‍മനിയില്‍ പുതിയ ജോലിക്കാരെ തേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക