Image

മെയിഡ്‌സ്റ്റോണില്‍ കുട്ടികള്‍ക്ക് ക്രിസ്റ്റീന്‍ ധ്യാനം മേയ് 25ന്

Published on 22 May, 2013
മെയിഡ്‌സ്റ്റോണില്‍ കുട്ടികള്‍ക്ക് ക്രിസ്റ്റീന്‍ ധ്യാനം മേയ് 25ന്
ലണ്ടന്‍: ക്രിസ്റ്റീന്‍ യൂത്ത് ടീം ലണ്ടന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഒരു ദിവസത്തെ ക്രിസ്റ്റീന്‍ ധ്യാനം സംഘടിപ്പിക്കുന്നു. മേയ് 25ന് രാവിലെ ഒമ്പത് മുതല്‍ കെന്റിലെ മെയിഡ്‌സ്റ്റോണ്‍ സെന്റ് ഫ്രാന്‍സിസ് പാരിഷ് ഹാളിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് പൗണ്ടാണ് ഓരോ കുട്ടിയില്‍ നിന്നും ചെലവായി ഈടാക്കുക. ഉച്ച ഭക്ഷണവും ലഘുപാനീയങ്ങളും നല്‍കുന്നതാണ്. എല്ലാ കുട്ടികളേയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക