Image

ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ക്‌നാനായ പ്രതിഭകള്‍: സെലിനി കലാതിലകം, അലന്‍ കലാ പ്രതിഭ

Published on 22 May, 2013
ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ക്‌നാനായ പ്രതിഭകള്‍: സെലിനി കലാതിലകം, അലന്‍ കലാ പ്രതിഭ

കേംബ്രിഡ്ജ്: ഈസ്റ്റ് ആഗ്ലിയായുടെ കീഴില്‍ 2012-13 ലെ കലാ വാര്‍ഷിക പ്രോഗ്രാമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കഴിവ് തെളിയിച്ച രണ്ട് ക്‌നാനായ കുരുന്നുകളെ ഈസ്റ്റ് ആഗ്ലിയ ക്‌നാനായ കലാ പ്രതിഭയായും കലാ തിലകമായും തെരഞ്ഞെടുത്തു.

കലാ തിലകമായി ഉഴവൂര്‍ കൈതക്കല്‍ സെലിനി റോയിനെയും കലാ പ്രതിഭയായി മാടമ്പം തെയ്യത്തേട്ട് അലന്‍ എബ്രഹാമിനെയുമാണ് തെരഞ്ഞെടുത്തത്.

കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷനില്‍ നിന്നും ഉള്ളവരാണ് ഈ രണ്ട് പ്രതിഭകളും. കഴിഞ്ഞ ദിവസം അസോസിയേഷന്റെ മീറ്റിംഗില്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് കഴുയാംപറമ്പിലിന്റെയും സെക്രട്ടറി ബിനോ പാവക്കുളത്തിന്റെയും മറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി കലാ കുരുന്നുകളെ അനുമോദിച്ചു. 

ഇതു പോലുള്ള അനുമോദനങ്ങള്‍ യുകെകെസിഎയിലെ മറ്റ് യൂണിറ്റിലെ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരു മാതൃകയും പ്രചോദനവും ആകട്ടെ എന്ന് പ്രസിഡന്റ് തോമസ് കുഴിയാംപറമ്പില്‍ പറഞ്ഞു. തങ്ങള്‍ക്ക് തന്ന അംഗീകാരത്തിനും പ്രോത്സാഹനത്തിനും കുട്ടികള്‍ പ്രത്യേകം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജിജി സ്റ്റീഫന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക