Image

യൂറോപ്യന്‍ ക്‌നാനായ സംഗമം സ്വാന്‍സിയില്‍

Published on 22 May, 2013
യൂറോപ്യന്‍ ക്‌നാനായ സംഗമം സ്വാന്‍സിയില്‍
കാര്‍ഡിഫ്: അഞ്ചാമത് യൂറോപ്യന്‍ ക്‌നാനായ യാക്കോബായ സംഗമം സെപ്റ്റംബറില്‍ സ്വാന്‍സിയില്‍ നടത്തുന്നു. ഇത് ആദ്യമായാണ് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന് സൗത്ത് വെയില്‍സ് വേദിയാകുന്നത്. 

കാര്‍ഡിഫ് ആന്‍ഡ് സ്വാന്‍സി സെന്റ് ജോണ്‍സ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ സംഗമം നടക്കുന്നത്.

സംഗമത്തിനുവേണ്ടിയുളള കമ്മിറ്റി രൂപീകരിച്ചു. യൂറോപ്പിലേക്ക് കുടിയേറിയ ക്‌നാനായ മക്കള്‍ സെപ്റ്റംബറില്‍ സൗത്ത് വെയില്‍സിലുളള സ്വാന്‍സിയില്‍ ഒത്തുചേരും. സമുദായ മേഖലാധ്യക്ഷന്മാര്‍, വൈദീകര്‍, സമുദായ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷത്തെ സംഗമം ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ഇടവകയുടെ നേതൃത്വത്തിലാണ് നടന്നത്.

യൂറോപ്പിലുളള പ്രത്യേകിച്ച് ഇറ്റലി, റോം ജര്‍മ്മനി, അയര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നീ ഇടവകയില്‍ നിന്നുളള പ്രതിനിധികള്‍ സംഗമത്തില്‍ സംബന്ധിക്കും. 

എല്ലാ സമുദായ അംഗങ്ങളേയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സിനോ ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക