Image

നജ്‌റാന്‍ സംഗമം; ജൂണ്‍ 29 ന്

Published on 22 May, 2013
നജ്‌റാന്‍ സംഗമം; ജൂണ്‍ 29 ന്
ന്യൂകാസില്‍: പൊള്ളുന്ന ഓര്‍മകളും ഒത്തിരിയേറെ ജീവിതഅനുഭവങ്ങളും പേറുന്ന മണലാരണ്യത്തിലെ ഓര്‍മ്മകള്‍ അയവിറക്കാന്‍, സൗദി അറേബ്യയിലെ ചെറു പട്ടണമായ നജറാനില്‍ ജോലി ചെയ്ത്, യുകെയില്‍ ചേക്കേറിയ കുടുംബങ്ങള്‍ ഒന്നിച്ചുകൂടുന്നു. 

കഴിഞ്ഞ രണ്ടു പ്രാവശ്യം ഒന്നിച്ചു കൂടി സ്‌നേഹം പങ്കുവച്ചു, പുതുക്കി വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിഞ്ഞ സുഹൃത്തുക്കള്‍ വീണ്ടും ഒത്തുചേരുന്നു, ഇത്തവണ തടാകങ്ങളുടെ നഗരമായ ലേക്ക് ഡിസ്ട്രിക്ടില്‍ ജൂണ്‍ 29 ന് (ശനി) ചിരിയും ചിന്തയും വിനോദവും കൊണ്ട് സമ്പന്നമാകുന്ന ഒരു ദിവസത്തിന്റെ ആഘോഷകാഴ്ചകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പ്രവാസി നജ്‌റാന്‍ നിവാസികള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: മാത്യു മാമ്മൂട്: 07982245475 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക