Image

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കേളി അന്താരാഷ്ട്ര കലാമേളക്ക് നിറപ്പകിട്ടാര്‍ന്ന സമാപനം

Published on 22 May, 2013
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കേളി അന്താരാഷ്ട്ര കലാമേളക്ക് നിറപ്പകിട്ടാര്‍ന്ന സമാപനം
സൂറിച്ച്: മേയ് 18, 19 തീയതികളില്‍ സൂറിച്ചില്‍ നടന്ന കേളി അന്താരാഷ്ട്ര കലാമേളക്ക് നിറപ്പകിട്ടേര്‍ന്ന സമാപനം. കഴിഞ്ഞ പത്തു വര്‍ഷമായി നടന്നു വന്ന കലാമേളയില്‍ നിന്നും വീണ്ടും ഒരു പവിഴ മുത്ത് കൂടി കണെ്ടത്തി. 

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം യുവ ജനതയുടെ പ്രാതിനിധ്യം കുറഞ്ഞു. നേരെ മറിച്ച് ചെലവ് ചുരുക്കിയും താരങ്ങളുടെ സാമീപ്യമില്ലാതെയും വര്‍ണാഭമായ സമാപന പരിപാടി സംഘാടകര്‍ക്ക് ഒരുക്കുവാനായി. പിന്നണി ഗായകരായ അന്‍വറും സരിതയും കൂടി ഒരുക്കിയ ഗാനമേള സദസ് ആസ്വദിച്ചു. ഇത്തവണ കലാമേളയില്‍ കലാതിലകവും കലാപ്രതിഭയും വിരിഞ്ഞില്ല.

രണ്ടു ദിവസം നീണ്ടു നിന്ന യുവജനോല്‍സവത്തിനു കേളിയുടെ വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് ജോയ് വെള്ളൂകുന്നേല്‍, സെക്രട്ടറി ജോസഫ് ചേന്നംപറമ്പില്‍ (കുഞ്ഞുമോന്‍), ഷാജി കൊട്ടാരത്തില്‍, ബില്‍ട്ടന്‍ മണപ്പുറത്ത്, ഷാജി ചങ്ങേത്ത്, ജോയ് മഴുവഞ്ചേരി, ജോസ് കോയിത്തറ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. ബെന്നി പുളിക്കല്‍, ജോണ്‍ താമരശേരി, ജോയ് വില്ലന്താനം, ജോസ് വെളിയത്ത്, ബാബു കാട്ടുപാലം, ഡേവിസ് മാനികുളം എന്നിവരുടെ പരിചയസമ്പത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റുകൂട്ടി.

പ്രസിഡന്റ് ജോയ് വെള്ളൂകുന്നേല്‍ കലാമേള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസഫ് ചേന്നംപറമ്പില്‍ (കുഞ്ഞുമോന്‍) സ്വാഗതവും ജോസ് കോയിത്തറ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്www.malayalees.ch. www.vartha.ch, www.kalamela.comഎന്നീ വെബ് സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക