Image

ലിവര്‍പൂളില്‍ പ്രണവം 2013 മേയ് 25 ന്

Published on 22 May, 2013
ലിവര്‍പൂളില്‍ പ്രണവം 2013 മേയ് 25 ന്
ലിവര്‍പൂള്‍: യുകെയിലെ ബ്രിട്ടീഷ് മലയാളിയും ലിവര്‍പൂള്‍ മലയാളികളുടെ നിറസാന്നിധ്യമായ ലിംകയും ചേര്‍ന്ന് ബ്രോഡ്ഗ്രിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മേയ് 25 ന് (ശനി) രാവിലെ 10 മുതല്‍ പ്രണവം 2013 അണിയിച്ചൊരുക്കുന്നു. 

ബിട്ടീഷ് മലയാളി ആന്‍ഡ് ലിംക ചില്‍ഡ്രന്‍സ് ഗാലാ ഷോ, ലിറ്റില്‍ പ്രിന്‍സ് ആന്‍ഡ് ലിറ്റില്‍ പ്രിന്‍സസ് തെരഞ്ഞെടുപ്പ് , കലാവിരുന്നുകള്‍, ലിംക ദശാബ്ദി സ്മരണിക പ്രകാശനം, മാജിക് ഷോ, മികച്ച കൈയെഴുത്തു മാസികക്കുളള അവാര്‍ഡ് ദാനം, മേഴ്‌സി റെസസിലെ മികച്ച നഴ്‌സുമാരായ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുളള പുരസ്‌കാരദാനം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: ബിജു പീറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക