Image

ജര്‍മനിയില്‍ ഹൈടെക് ഭീകരാക്രണത്തിനു സാധ്യതയെന്ന് പോലീസ്

Published on 22 May, 2013
ജര്‍മനിയില്‍ ഹൈടെക് ഭീകരാക്രണത്തിനു സാധ്യതയെന്ന് പോലീസ്

ബര്‍ലിന്‍: ഇസ്‌ലാമിസ്റ്റ് ഭീകരര്‍ രാജ്യത്ത് ഹൈടെക് ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്‌ടെന്ന് ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസിന്റെ മുന്നറിയിപ്പ്. 

യാത്രാ വിമാനങ്ങളെയും ചരക്കു വിമാനങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടാണ് ഭീകരര്‍ ഇത്തരം ആക്രമണങ്ങള്‍ക്കു പദ്ധതി തയാറാക്കുന്നത്. പൈലറ്റില്ലാ വിമാനങ്ങള്‍ വരെ ഇതിന് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ചില സംഘടനകള്‍ ഇതിനകം ഡ്രോണുകള്‍ സ്വന്തമാക്കുകയും അവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റു വിമാനങ്ങളെ ആക്രമിക്കാന്‍ ഇവ ഉപയോഗിക്കാനിടയുണ്ട്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയും ഭീകരര്‍ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നുവെന്നാണ് വിവരം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക